സിനിമാ ഡെസ്‌ക്
കൊച്ചി: മലയാളത്തിലെ സൂപ്പർ പിന്നണി ഗായികയും, ടിവി ചാനലുകളിൽ തിളങ്ങി നിൽക്കുന്ന താരവുമായ യുവ ഗായികയ്ക്കു ഓൺലൈൻ പെൺവാണിഭ സംഘവുമായി അടുത്ത ബന്ധമെന്നു പൊലീസിനു സൂചന. ഓപ്പറേഷൻ ബിഗ് ഡാഡിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഫോണിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോടു വരാൻ സാധിക്കുന്ന സ്ഥലവും തുകയും പറഞ്ഞെു. എന്നാൽ, സംഭവ ദിവസം മറ്റെന്തോ അസൗകര്യം പറഞ്ഞ് ഇവർ സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ സിനിമാ താരങ്ങൾ വരെ നിരവധി പേർ ഈ സംഘത്തിന്റെ ഭാഗമാണെന്ന വിവരത്തെത്തുടർന്നാണ് ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്വേഷണം തുടങ്ങിയത്. വ്യാജപ്പേരിൽ ഫോണിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഗായിക തുകയും എത്തേണ്ട സ്ഥലവും വ്യക്തമായി പറഞ്ഞെങ്കിലും പിന്നീട് സംശയം തോന്നിയതോടെ പിൻമാറുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും കസ്റ്റഡിയിലുണ്ടെന്ന് ഫോൺ സംഭാഷണത്തിൽ വ്യക്തമായതായി സൂചനയുണ്ട്.
ഈ പെൺവാണിഭ സംഘത്തിനെതിരേ മുമ്പും ആരോപണങ്ങൾ ഉയർന്നിരുന്നു. നേരത്തേ ചങ്ങനാശേരിയിൽ ഇവരുടെ സംഘത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ, പെൺകുട്ടിക്ക് പതിനെട്ട് വയസും ഒരു മാസവും പ്രായമുള്ളതിനാൽ കേസ് ഒതുങ്ങിയെന്നാണു വിവരം. വിദേശ സ്‌റ്റേജ് ഷോകളിലും നിറസാന്നിധ്യമായ ഗായികയ്‌ക്കെതിരേ കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പോലീസ് പറയുന്നു.
ലഹരിക്കടിമയായ നായികയെന്നു വാർത്തകളിൽ ഇടംപിടിച്ച നടിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരേ ആരോപണം ഉയർന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.
ഇടക്കാലത്ത് നിർജീവമായ ഓപ്പറേഷൻ ബിഗ് ഡാഡി പെൺവാണിഭ സംഘങ്ങൾ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പോലീസിന്റെ തീരുമാനം.