രജനീകാന്ത് രാഷ്ട്രീയത്തിലേയ്ക്ക്; അരുതെന്ന് ഉപദേശിച്ച് ബച്ചന്‍

ചെന്നൈ: ഇന്ത്യന്‍ സിനിമാ ലോകത്തിലെ ഏക സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രഷ്ട്രീയത്തിലേയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. ആര്‍.എസ്സ്.എസ്സ് പിന്തുണയോടെയാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി ഇത് സംബന്ധിച്ച് രജനി ചര്‍ച്ചകള്‍ നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രജനീകാന്തിന്റെ പിന്തുണയും ആരാധനയും മുന്‍നിര്‍ത്തി തമിഴ്നാട്ടിലേക്ക് കടക്കാമെന്ന ബിജെപിയുടെ അജണ്ടയുടെ ഭാഗമാണ് ഗുരുമൂര്‍ത്തിയുടെ നീക്കം. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തമിഴ്നാട് പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് ഇത്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് അമിതാഭ് ബച്ചന്‍ രജനീകാന്തിനെ ഉപദേശിച്ചു. നേരത്തെ 1980ല്‍ അലഹബാദ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ബച്ചന്‍ ഇത് സംബന്ധിച്ച നിര്‍ദേശം രജനീകാന്തിന് നല്‍കിയതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top