തിരുവനന്തപുരം: പതിമൂന്ന് പൂര്‍ണചന്ദ്രന്മാര്‍ക്കുശേഷം അപൂര്‍വ ഭാവഭേദങ്ങളുമായി എത്തിയ സൂപ്പര്‍മൂണ്‍ (ബ്ളെഡ് മൂണ്‍) പ്രതിഭാസം കേരളത്തില്‍ ഭാഗികം. മഴമേഘങ്ങളുടെ സാന്നിധ്യമാണ് പലയിടത്തും ശാസ്ത്രകുതുകികള്‍ക്ക് തിരിച്ചടിയായത്. ഞായറാഴ്ച വൈകീട്ട് 5.48ഓടെ തെളിഞ്ഞ ചന്ദ്രന്‍ രാത്രി 7.30ഓടെ പൂര്‍ണവലിപ്പം പ്രാപിക്കുകയായിരുന്നു.അതേസമയം ഇന്നലെ ഇന്തോനേഷ്യയിലെ സൗംലകി എന്ന സ്ഥലത്ത് ഞായര്‍ രാവിലെ8.26 നു 5.6 ശക്തിയുള്ള ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച ഭൂട്ടാന്‍ ഉള്‍പ്പെടെ ഹിമാലയന്‍ രാജ്യങ്ങളിലും ഒഡീഷയിലും നേരിയ ചലനം അനുഭവപ്പെട്ടിരുന്നു.റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഫിജിയില്‍ ഞായറാഴ്ച വൈകീട്ട് അനുഭവപ്പെട്ടു. ഇന്തോനേഷ്യയിലെ തന്നെ കലപാഗെനക്കില്‍ ഞായറാഴ്ച 4.58 ന് 4.6 ശക്തിയുള്ള ഭൂചലനം അനുഭവപ്പെട്ടു. ചിലി, പ്യൂട്ടോറിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങി ചന്ദ്രന്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന പാതകളിലെല്ലാം നേരിയ ചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.
തിങ്കളാഴ്ച അന്താരാഷ്ട്ര സമയം 1.45ന് ( ഇന്ത്യന്‍ സമയം രാവിലെ 7.16) ചന്ദ്രന്‍ ഗ്രഹണത്തിലേക്ക് വീഴും. എന്നാല്‍, സൂര്യരശ്മികളുടെ സാന്നിധ്യംമൂലം കേരളത്തില്‍ ഗ്രഹണം കാണാന്‍ സാധിക്കില്ളെന്ന് തിരുവനന്തപുരം ബഹിരാകാശ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി. ഗോപ്ചന്ദ്രന്‍ പറഞ്ഞു.
അതേസമയം അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ ഗ്രഹണം ദൃശ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം പ്രിയദര്‍ശനി പ്ളാനറ്റേറിയത്തില്‍ പൊതുജനങ്ങള്‍ക്ക് സൂപ്പര്‍മൂണ്‍ പ്രതിഭാസം കാണാന്‍ സൗകര്യമൊരുക്കിയിരുന്നു.
ഗ്രഹണസമയത്ത് ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ ചന്ദ്രനില്‍ വന്നുവീണ് ചുവപ്പുനിറം ലഭിക്കുന്നതാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം. 33 വര്‍ഷത്തിനുശേഷം ഭൂമിയും ചന്ദ്രനും ഏറെ അടുത്തത്തെുന്ന ഗ്രഹണമെന്ന നിലയില്‍ തെക്കന്‍ കേരളത്തിലെ തീരദേശപ്രദേശങ്ങളില്‍ കനത്ത ജാഗ്രതയാണ് പൊലീസും ദുരന്തനിവാരണ വകുപ്പും പുലര്‍ത്തിയത്. സൂപ്പര്‍ മൂണിന്‍െറ ഫലമായി സെപ്റ്റംബര്‍ 30 വരെ ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശമേഖകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ ശക്തിയായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്.