തിരുവനന്തപുരം:ഈ വരുന്ന 28 ന് ലോകം അവസാനിക്കുമോ ? സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന കാലാവസ്‌ഥ കേന്ദ്ര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.സെപ്റ്റംബര്‍ 28ന് ലോകം അവസാനിക്കുമെന്ന പ്രവചനത്തെ തുടര്‍ന്ന് പലയിടങ്ങളിലും ഭീതി പടരുന്നു. നാല് ചന്ദ്രഗ്രഹണങ്ങള്‍ അടുത്തടുത്ത് സംഭവിച്ചാല്‍ അത് ലോകാവസാനത്തിന്റെ സൂചനകളാണെന്ന യഹൂദമത വിശ്വാസമാണ് പ്രവചനത്തിന് ആധാരം. യഹൂദ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തരത്തില്‍ സെപ്റ്റംബര്‍ 28 നു സംഭവിക്കുന്ന ചന്ദ്രഗ്രഹണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന നാലാമത്തെതാണ്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സമയമാണ് സൂപ്പര്‍ മൂണ്‍. സൂപ്പര്‍ മുണ്‍ പ്രതിഭാസത്തിന്റെ ഭാഗാമായി ശക്‌തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടലിലും കായലിലും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്‌തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ശക്‌തമായ വേലിയേറ്റത്തിനൊപ്പം കടല്‍ ഉള്‍വലിയാനും സാധ്യതയുണ്ട്. രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ ശക്‌തമായ തിരമാലകള്‍ അടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തേക്ക് കടലിലും കായലിലും ഇറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.ദ്വീപുകളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്. തീരദേശ ജില്ലകളിലെ ജില്ലാ കളക്‌ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ലോകാവസാനത്തിനു മുന്നോടിയായി ചന്ദ്രന്‍ രക്തവര്‍ണമാകുമെന്നും യഹൂദ വിശ്വാസത്തിലുണ്ട്.
സെപ്റ്റംബര്‍ 28ന്‍ നടക്കാന്‍ പോകുന്ന ഗ്രഹണ സമത്ത് ചന്ദ്രന്‍ രക്തവര്‍ണമാകുമെന്ന് നാസയും പറയുന്നു. ഇതോടെയാണ് ലോകാവസാനത്തിന്റെ പ്രവാചകരും സജീവമായത്.മാര്‍ക്ക് ബ്ലിറ്റ്‌സ്, ജോണ്‍ ഹാഗീ എന്നീ രണ്ടു പ്രമുഖ ക്രിസ്ത്യന്‍ പ്രബോധകരാണ് പ്രധാനമായും ലോകാവസാനം പ്രവചിച്ചുകൊണ്ട് വന്നിരിക്കുന്നത്. ഭൂമിയുടെ അവസാനം ഭൂമികുലുക്കത്തോടെ ആയിരിക്കുമെന്നാണ് ബ്ലിറ്റ്‌സ് പ്രവചിച്ചിരിക്കുന്നത്.
രക്തചന്ദ്രഗ്രഹണ ദിവസം അതി ഭയങ്ങര ഭൂമികുലുക്കം ഉണ്ടാകുമെന്നു പല യഹൂദ പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചന്ദ്രഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇവയാണ്. 2014ലെ പെസഹാ ദിനം, കൂടാരത്തിരുന്നാള്‍ ദിനം എന്നീ വിശുദ്ധ ദിനങ്ങളിലാണ് ചന്ദ്രഗ്രഹണമുണ്ടായത്. ഈ വര്‍ഷം പെസഹാദിനമായ ഏപ്രില്‍ നാലിനായിരുന്നു മൂന്നാമത്തെ ചന്ദ്രഗ്രഹണം. ഇനി വരുന്ന ചന്ദ്രഗ്രഹണം സംഭവിക്കുന്നത് സെപ്റ്റംബര്‍ 28 ടെട്രാഡ് എന്ന വിശുദ്ധ ദിവസമാണ്. ഇതൊന്നും യാദൃഛികമായി സംഭവിച്ചതല്ലെന്നും ഇതെല്ലാം സൂചനകളാണെന്നുമാണ് ലോകാവസാന പ്രവാചകര്‍ പറയുന്നത്.
33 വര്‍ഷത്തിന് ശേഷം ഞായറാഴ്ച സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകുന്നത്.വരാനിരിക്കുന്ന ലോകാവസാനത്തെ കുറിക്കുന്നതെന്ന് കാലങ്ങളായി വിവിധ ജനവിഭാഗങ്ങള്‍ വിശ്വസിക്കുന്ന പ്രതിഭാസമാണ് ഞായറാഴ്ച രാത്രി ദൃശ്യമാകുന്നത്. കഴിഞ്ഞ 115 വര്‍ഷത്തിനിടെ അഞ്ചു തവണ മാത്രമാണ് സൂപ്പര്‍ മൂണ്‍ കണ്ടിട്ടുള്ളത്. 1910,1928,1946,1964,1982 വര്‍ഷങ്ങളിലാണിത്.
ഭൂമിയുടെ ഭ്രമണപഥത്തിന് ഏറ്റവുമരികില്‍ ചന്ദ്രനെത്തുമ്പോഴുണ്ടാകുന്ന ചന്ദ്ര ഗ്രഹണത്തിനാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുക. എത്തുന്ന സൂര്യപ്രകാശത്തിന് ദിശാമാറ്റം വരുന്നതിനാല്‍ കടും ചുവപ്പ് നിറമായി ചന്ദ്രന്‍ മാറും. ഭൂമിയുടെ നിഴലിലേക്ക് ചന്ദ്രന്‍ മറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ ദുശ്ശകുനമായാണ് ലോകത്തെ വിവിധ ജനവിഭാഗങ്ങള്‍ കാണുന്നത്.
എന്നാല്‍ സൂര്യനോട് ഏറ്റവുമടുത്ത് വരുന്നതു കൊണ്ടാണ് സാധാരണയേക്കാള്‍ വലിപ്പമുണ്ടാകുന്നതെന്ന് ശാസ്ത്രം വ്യക്തമായ വിശദീകരണം നല്‍കുന്നുണ്ട്. ചന്ദ്രന്റെ ഭ്രമണപഥം വൃത്താകൃതിയിലല്ലാത്തതിനാലാണ് ഭൂമിയോടടുത്ത് വരുന്നതെന്ന് നാസയിലെ ശാസ്ത്രജ്ഞന്‍ നോവ പെട്രോ പ്രസ്താവനയില്‍ അറിയിച്ചു. ഭൗതികമായ മാറ്റമൊന്നും ചന്ദ്രനില്‍ സംഭവിക്കില്ല. സാധാരണയേക്കാള്‍ 14 ശതമാനം വലിപ്പത്തിലായിരിക്കും ചന്ദ്രനെന്നും നാസ അറിയിച്ചു.
പസഫിക് സ്റ്റാന്‍ഡേര്‍ഡ് സമയം ഞായറാഴ്ച രാത്രി 7.11ഓടെയാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുക. ഒരു മണിക്കൂര്‍ 12 മിനിട്ട് നീണ്ടുനില്‍ക്കും. വടക്ക്, തെക്ക് അമേരിക്കകള്‍, ആഫ്രിക്ക, പശ്ചിമേഷ്യ, കിഴക്കന്‍ പസഫിക് മേഖല എന്നിവിടങ്ങളില്‍ കാണാനാകുമെന്ന് നാസ അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വടക്കേ അമേരിക്കയുടെ കിഴക്കന്‍ മേഖലകളിലും കാണാനാകും. പ്രത്യേക ഗ്ലാസുകളോ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് കാഴ്ച നിയന്ത്രിക്കേണ്ടി വരില്ലെന്നും പറയുന്നു.എന്തായാലും സെപ്റ്റംബര്‍ 28 നു പ്രവചിച്ചിരിക്കുന്ന ലോകാവസാനം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം