ന്യൂഡല്‍ഹി: ഇന്ത്യയിലെ നിയമം ലംഘിച്ച് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയ പരസ്യം നല്‍കുന്നുവെന്ന ഹരജിയില്‍ ഗൂഗ്ള്‍ ഇന്ത്യ, യാഹൂ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളില്‍നിന്ന് സുപ്രീംകോടതി വിശദീകരണം തേടി. ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യം നല്‍കരുതെന്ന് നേരത്തേ ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി ഈ കമ്പനികളോട് നിര്‍ദേശിച്ചിരുന്നു.

കോടതി ഉത്തരവുണ്ടായിട്ടും കമ്പനികള്‍ പരസ്യം പിന്‍വലിച്ചില്‌ളെന്ന് പൊതുതാല്‍പര്യഹരജി നല്‍കിയ സാബുമാത്യു ജോര്‍ജ് ആരോപിച്ചു.
ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചിന്‍േറതാണ് വിധി.
വിവിധ രാജ്യങ്ങളിലെ നിയമങ്ങളനുസരിച്ച് ചില സേവനങ്ങളും വിവരങ്ങളും സര്‍ച് എന്‍ജിനുകള്‍ നിയന്ത്രിക്കാറുണ്ടെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതില്‍ സുപ്രീംകോടതിയുടെ ഇടപെടലുണ്ടാകണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.