ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിമത എഐഎഡിഎംകെ എംപി ശശികല പുഷ്പയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ശശികല പുഷ്പയ്ക്കൊപ്പം ചെന്നൈയിലെ യുവ സംഘടനയും ദുരൂഹത ജയലളിതയുടെ മരണത്തിലെ നീക്കാന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയും സുപ്രീം കോടതി തള്ളി. ഈ ഹര്‍ജിയുമായി ഇനിയും സുപ്രീം കോടതിയില്‍ വന്നാല്‍ പിഴ വിധിക്കുമെന്നും സുപ്രീം കോടതി ഇരു കൂട്ടര്‍ക്കും താക്കീത് നല്‍കി.
ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 32 (സ്റ്റേറ്റിന്റെ ഭാഗത്ത് നിന്നുള്ള പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനം) പ്രകാരം ഹര്‍ജി ഫയല്‍ ചെയ്തതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ഈ പരാതിയുമായി ഇവിടെ വന്നാല്‍ തങ്ങളെന്ത് ചെയ്യണമെന്ന് കോടതി ചോദിച്ചു. ഈ പരാതികളെല്ലാം തള്ളുകയാണെന്നും ഇനി ഇതുമായി സുപ്രീം കോടതിയില്‍ വന്നാല്‍ പിഴ വിധിക്കുമെന്നും ശശികല പുഷ്പയോടും ചെന്നൈയിലെ സന്നദ്ധ സംഘടനയോടും കോടതി കര്‍ശനമായി പറഞ്ഞു.
പിസി ഘോസും റോഹിന്റണ്‍ എഫ് നരിമാനും അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ശശികല പുഷ്പയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹതയും ചികില്‍സയിലെ രഹസ്വ സ്വഭാവവും ചൂണ്ടികാണിച്ച് സിബിഐ അന്വേഷണം വേണമെന്നും സുപ്രീം കോടതി അത് നിരീക്ഷണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ ഹൈക്കോടതിയിലേക്ക് ഹര്‍ജി മാറ്റാനുള്ള അനുവാദം അഭിഭാഷകന്‍ ചോദിച്ചു. ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ജയലളിതയേയും ശശികല നടരാജനേയും അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയാക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേട്ട ബെഞ്ചിന്റെ തലവനും ജസ്റ്റിസ് ഖോസ് ആയിരുന്നു. വിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്
എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭ എംപിയാണ് ശശികല പുഷ്പ. ശശികല നടരാജനെതിരെ ശക്തമായി ആരോപണം ഉന്നയിക്കുന്ന പുഷ്പ ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായും നീക്കം നടത്തിയിരുന്നു. നാമനിര്‍ദേശം നല്‍കാനെത്തിയ ശശികല പുഷ്പയുടെ ഭര്‍ത്താവിനേയും അഭിഭാഷകനേയും ചിന്നമ്മ അനുകൂലികള്‍പാര്‍ട്ടി ആസ്ഥാനത്ത് തല്ലിചതച്ചിരുന്നു.