ന്യൂഡല്‍ഹി:മാംസവില്‍പന നിരോധനം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജൈന മതക്കാരുടെ ഉല്‍സവത്തോടനുബന്ധിച്ച് മുംബൈയില്‍ മാംസവില്‍പന നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് മാംസവില്‍പന നിരോധനം റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ബോംബെ ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്‌തു മതസംഘടനയാണ് കോടതിയെ സമര്‍പ്പിച്ചത്.മാംസവില്‍പന നിരോധനത്തെ എതിര്‍ക്കുന്നവരുടെ നിലപാടും അനുഭാവപൂര്‍വം പരിഗണിക്കാന്‍ അധികാരികള്‍ തയാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മാംസവില്‍പന നിരോധിച്ച രീതിയേയും സുപ്രീം കോടതി വിമര്‍ശിച്ചു.
മാംസവില്‍പന നിരോധനത്തെ എതിര്‍ക്കുന്നവരുടെ നിലപാടും അനുഭാവപൂര്‍വം പരിഗണിക്കാന്‍ അധികാരികള്‍ തയാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. അക്രമരാഹിത്യം പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ഭരണഘടന മൃഗങ്ങളോടുള്ള മനോഭാവം മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഉത്സവസമയത്തു മാത്രം മൃഗങ്ങളെ കൊല്ലുന്നത് നിരോധിക്കുന്നതെന്നും മുഴുവന്‍ സമയനിരോധനം സാധ്യമല്ലേയെന്നും കോടതി ചോദിച്ചു