തെരുവുനായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല:രജ്ഞിനി ഇനി എന്ത് ചെയ്യും ?

ന്യൂഡല്‍ഹി:തെരുവുനായ്ക്കളെ കൊല്ലാമെന്ന 2006ലെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ മൃഗസംരക്ഷണ വകുപ്പാണ് സുപ്രീം കോടതിയെ സമീപിച്ചത്.യാതൊരു അനുകമ്പയുമില്ലാതെയുമാണ് തെരുവുപട്ടികളെ കൊല്ലുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് കോടതിയില്‍ വാദിച്ചു. എന്നാല്‍ തെരുവുപട്ടികള്‍ സംസ്ഥാനത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ എതിര്‍വാദം ഉന്നയിച്ചു.

അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഏറെ വൈകിയാണ് സ്റ്റേയ്ക്കായി സമീപിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കുട്ടികളടക്കം നിരന്തരം തെരുവു നായകളുടെ ആക്രമണത്തിന് ഇരയാകുന്ന ദുരവസ്ഥയാണുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കേരളം കോടതിയില്‍ നല്‍കി. സമാനമായ കേസുകള്‍ക്കൊപ്പം ഈ കേസും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.Dogs -nsi office
തെരുവ് നായ്ക്കളെ കൊല്ലുന്നതിന് എതിരാണ് ടി.വി താരം രഞ്ജിനി ഹരിദാസും കൂട്ടരും . ദേശീയ തലത്തില്‍ മേനക ഗാന്ധിയും. പലപ്പോഴും തെരുവ് നായ്ക്കളെ കൊല്ലുന്നതിന് വിലങ്ങുതടിയാകാറുള്ളത് ഇവരൊക്കെയാണ്. തെരുവ് നായ്ക്കളെ ഇനി കൊല്ലാം. സുപ്രീം കോടതിയുടേതാണ് അനുമതി. സ്ഥിരം പ്രശ്‌നക്കാരായ നായ്ക്കളെ കൊല്ലാനാണ് കോടതി അനുമതികൊടുത്തിരിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top