ജീവിതം പഠിപ്പിക്കാന്‍ മകനെ കൊച്ചിയിലെ ഹോട്ടല്‍ തൊഴിലാളിയാക്കി; ദീപാവലിയ്ക്ക് തൊഴിലാളികള്‍ക്ക് 51 കോടിയുടെ സമ്മാനങ്ങള്‍; 6000 കോടി വരുമാനമുള്ള കോടീശ്വരന്റെ കഥ

സൂറത്ത്: കോടികള്‍ പ്രതിവര്‍ഷ വരുമാനമുള്ള വ്യവസായി വെറും ഏഴായിരം രൂപമാത്രം കൊടുത്ത് ജീവിതം പഠിപ്പിക്കാന്‍ മകനെ കൊച്ചിയിലേക്കയച്ചത് ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.കൊച്ചിയിലെ ഹോട്ടലില്‍ വെയ്റ്ററായി നിന്ന യുവാവിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ ഒരാളുടെ കുറിപ്പ് വഴിയാണ് പുറം ലോകമറിഞ്ഞത്. ഇപ്പോഴിതാ ദീപാവലിയ്ക്ക് ജീവനക്കാര്‍ ഞെട്ടിയ്ക്കുന്ന സമ്മാനങ്ങള്‍ നല്‍കി ഈ രത്‌നവ്യാപാരി വാര്‍ത്തകളിലിടം പിടിയ്ക്കുന്നു.

സ്വന്തം അധ്വാനത്തിന്റെ വില അറിയുന്നതിനും പണത്തിന്റെ മൂല്യം അറിയുന്നതിനുമാണ് സാവ്ജി ധോലാകിയ എന്ന വജ്രവ്യാപാരി മകനെ കേരളത്തിലേക്ക് അയച്ചത്. ഇതിന് മുമ്പ് ദീപാവലി ഉപഹാരമായി സ്വന്തം ജീവനക്കാര്‍ക്ക് കാറും ഫ്ലാറ്റും നല്‍കിയ സാവ്ജിയുടെ നടപടി ലോകത്തിന്റെ ആകെ ശ്രദ്ധ നേടിയിരുന്നു. എന്തായാലും സൂറത്തിലെ ഈ രത്നവ്യാപാരി ജീവനക്കാര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത് തുടരുകയാണ്. ഇത്തവണയും ജീവനക്കാര്‍ക്ക് വാരിക്കോരി സമ്മാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 400 ഫ്‌ളാറ്റുകളും 1,260 കാറുകളുമാണ് ജീവനക്കാര്‍ക്കു സാവ്ജി ദൊലോക്യയുടെ ദീപാവലി സമ്മാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം 491 കാറുകളും 200 ഫ്ലാറ്റുകളും തൊഴിലാളികള്‍ക്ക് ബോണസ് നല്‍കി താരമാ വാവ്ജി ധോലാകിയ വീണ്ടും ജീവനക്കാരെ ഞെട്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്ത ശേഷമാണ് ധോലാകിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 1716 തൊഴിലാളികള്‍ക്കാണ് സമ്മാനം. ഇതിനായി 51 കോടിരൂപയാണ് ധോലാകിയ ചെലവാക്കിയത്. സൂറത്തിലെ വന്‍കിട വജ്രവ്യാപാര സ്ഥാപനമായ ‘ഹരേകൃഷ്ണ എക്സ്‌പോര്‍ട്‌സ്’ ഉടമയാണ് ഈ മുതലാളി.

തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്ന കാര്യത്തില്‍ മാത്രമല്ല ധോലാകിയ വ്യത്യസ്തന്‍. തന്റെ മകന്‍ ദ്രവ്യയെ ജീവിതം പഠിക്കാന്‍ കേരളത്തിലെ ഹോട്ടലുകളിലും മറ്റു ചെറുകിട സ്ഥാപനങ്ങളിലും ജോലിക്ക് പറഞ്ഞയച്ചത് വാര്‍ത്തയായിരുന്നു. 7000 രൂപമാത്രമാണ് ധോലാകിയ മകന് നല്‍കിയിരുന്നത്. അനുഭവങ്ങളുടെയും ഇല്ലായ്മയുടെയും തീച്ചൂളയില്‍ അന്നു താന്‍ പഠിച്ച പാഠം മകനും പഠിക്കണമെന്ന കാഴ്ചപ്പാടോടെയാണു മകന്‍ ദ്രവ്യ(21)യെ വെറും ഏഴായിരം രൂപയുമായി കേരളത്തിലേക്ക് അയച്ചത്.

കൊച്ചിയില്‍ ജോലിക്കായി അലഞ്ഞ ദ്രവ്യ ഇവിടെയെത്തിയത് കേവലം മൂന്നു ജോഡി വസ്ത്രങ്ങളുമായായിരുന്നു. ഹിന്ദിയും മലയാളവും അറിയാതെയാണു ദ്രവ്യ കേരളത്തില്‍ ജോലിക്കായി ശ്രമിച്ചത്. അഞ്ച് ദിവസം അദ്ദേഹം കൊച്ചിയിലൂടെ തൊഴിലിനായി അലഞ്ഞു. 60 സ്ഥലങ്ങളിലാണു തൊഴില്‍ അപേക്ഷ നിരസിക്കപ്പെട്ടത്. ഇപ്പോള്‍ അമേരിക്കയില്‍ എം.ബി.എയ്ക്കു പഠിക്കുകയാണു ദ്രവ്യ.
2011 മുതല്‍ സാവ്ജി ദീപാവലി സമ്മാനങ്ങളുമായി ജീവനക്കാരെ വിസ്മയിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 491 കാറുകളും 200 ഫ്‌ളാറ്റുകളുമായിരുന്നു ദീപാവലി ബേ ണസ്. തൊട്ടുമുമ്പുള്ള വര്‍ഷം ഉപഹാരത്തിനായി 50 കോടി ചെലവിട്ടിരുന്നെന് ദൊലേക്യയുടെ തന്നെ വാക്കുകള്‍. അമ്രേലി ജില്ലയിലെ ദൂദാല ഗ്രാമത്തില്‍ നിന്നുള്ള സാവ്ജി ഒറ്റ രാത്രികൊണ്ട് കോടീശ്വരനായതല്ല. അമ്മാവനില്‍ നിന്നു കടം വാങ്ങി ചെറിയ നിലയില്‍ തുടങ്ങിയ വ്യാപാരം പിന്നീടു വലിയ സാമ്രാജ്യമായി പന്തലിച്ചതിനു പിന്നില്‍ സാവ്ജിയുടെ അഹോരാത്ര പരിശ്രമമായിരുന്നു.

അതേ സമയം മുസ്ലിമായതിന്റെ പേരില്‍ യുവാവിന് ജോലി നിഷേധിച്ച സംഭവം ഹരേകൃഷ്ണ എക്സ്പോര്‍ട്സിനെ വിവാദത്തിലാക്കിയിരുന്നു. മുംബൈ സ്വദേശിയായ സീഷന്‍ അലി ഖാന്‍ എന്ന എം.ബി.എ ബിരുദധാരിക്ക് ജോലിക്ക് അപേക്ഷിച്ചപ്പോള്‍ ‘ക്ഷമിക്കണം ഞങ്ങള്‍ മുസ്ലിംങ്ങളെ ജോലിക്കെടുക്കാറില്ല’ എന്ന മറുപടിയാണ് കമ്പനി നല്‍കിയിരുന്നത്.

Top