സുരേഷ് ഗോപി ചതിച്ചെന്ന വെളിപ്പെടുത്തലുമായി യുവതി: ഏഷ്യാനെറ്റും ബിജെപിയും വെട്ടിൽ: സൈൻകുമാറിനു പിന്നാലെ മറ്റൊരു സ്ഥാനാർത്ഥിയെ കൂടി ബിജെപിയ്ക്ക് നഷ്ടമാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: നാക്കു പിഴയും പ്രവർത്തി ദോഷവും കൊണ്ട് ബിജെപിയ്ക്ക് മറ്റൊരു സ്ഥാനാർത്ഥിയെ കൂടി നഷ്ടമാകുന്നു. പത്മഭൂഷൺ പുരസ്‌കാരം നേടിയ നമ്പിനാരായണനെ അപമാനിച്ച് സംസാരിച്ച് മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനു പിന്നാലെ യുവതിയുടൈ വെളിപ്പെടുത്തലിൽ കുടുങ്ങിയ സുരേഷ് ഗോപി കൂടി ഇതോടെ ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് പുറത്താകും എന്ന് ഏതാണ്ട് ഉറപ്പായി.
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ കോടീശ്വരൻ പരിപാടിയ്ക്കിടെ വീട് വയ്ക്കാൻ പണം നൽകാമെന്ന വാഗ്ദാനം നൽകിയ സുരേഷ് ഗോപി എം.പി വഞ്ചിച്ചതായാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബിജെപിയുടെ രാജ്യസഭാ എം പി കൂടിയായ സുരേഷ് ഗോപി നടത്തുന്ന സാമൂഹ്യ സേവന ഇടപെടലുകൾക്കുള്ള തിരിച്ചടി കൂടിയായി യുവതിയുടെ വെളിപ്പെടുത്തൽ. ചാനൽ റിയാലിറ്റി ഷോയ്ക്കിടൈ ഒരു മാസത്തെ ശമ്പളം വീട് നിർമ്മിക്കാൻ നൽകാമെന്ന വാഗ്ദാനം സുരേഷ് ഗോപി പാലിച്ചില്ലെന്ന ആരോപണവുമായാണ് യുവതി എത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ കോടീശ്വരൻ പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന സൗമില നജീമാണ് സുരേഷ് ഗോപി വാക്ക് പാലിക്കാതെ പറ്റിച്ചത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ വെളിപ്പെടുത്തൽ നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top