![](https://dailyindianherald.com/wp-content/uploads/2016/05/gopi.png)
അടിമാലി: സുരേഷ് ഗോപിയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ ?അങ്ങിനെയാരും ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല. എന്നാല്‍ സുരേഷ് ഗോപി പറയുന്നത് മറിച്ചാണ്.
തന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ ചാണ്ടിയും കൂട്ടരുമാണെന്ന ആരോപണവുമായി സുരേഷ് ഗോപി എംപി. ഒരു രാഷ്ട്രീയവുമില്ലാതെ മോദിയെ കാണാന്‍ പോയ തന്നെ തകര്‍ത്തത് കോണ്‍ഗ്രസല്ല, മറിച്ച് ഉമ്മന്‍ ചാണ്ടിയും ചില തല്‍പര കക്ഷികളുമാണ്. അതോടെ തനിക്ക് സിനിമാ ജീവിതം അവസാനിപ്പിക്കേണ്ടിവന്നെന്നും സുരേഷ് ഗോപി അടിമാലിയില്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയായാലും ഗോത്രവര്‍ഗങ്ങളുടെ വികസനമായാലും ശരി, പ്രകൃതിയെ നശിപ്പിച്ചുള്ള ഉമ്മന്‍ ചാണ്ടിയുടെ വികസനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അങ്ങനെയുള്ളവ തുടങ്ങിയിടത്ത് തന്നെ അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ വികസനം എന്നാല്‍ പറയുന്നതല്ല, തന്തയ്ക്കു പിറന്ന വികസനമാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.