അഞ്ച് കോടി കിട്ടിയപ്പോള്‍ സുരേഷ് ഗോപി ചെലവഴിച്ചത് 72 ലക്ഷം രൂപ; ആന്റോ ആന്റണിയും പിജെ കുര്യനും ഫണ്ടില്‍ മിച്ചമില്ലാത്ത പാര്‍ലമെന്റേറിന്മാര്‍

കൊച്ചി: കേരളത്തിലെ പാര്‍ലിമെന്റ് അംഗങ്ങളും പതിവുപോലെ ഫണ്ട് വിനിയോഗത്തില്‍ പിന്നിലെന്ന് തന്നെയാണ് രേഖകള്‍ തെളിയക്കുന്നത്. അതേ സമയം പത്തനംതിട്ട പാര്‍ലമെന്റംഗം ആന്റോ ആന്റണിയും രാജ്യസഭാംഗങ്ങളില്‍ രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ. കുര്യനും മുന്നില്‍.

ആന്റോ ആന്റണി ലഭിച്ച 15 കോടി രൂപയില്‍ അത്രയുംതന്നെ ചെലവഴിച്ചു. അദ്ദേഹത്തിന്റെ ഫണ്ടില്‍ നീക്കിയിരുപ്പായി 2016-17 വര്‍ഷത്തെ ഫണ്ടിന്റെ പലിശയിനത്തിലും മറ്റുമുള്ള 12.03 ലക്ഷം രൂപ മാത്രമേ അവശേഷിക്കുന്നുള്ളു. 2012 ജൂലൈ രണ്ടിന് രാജ്യസഭാംഗമായ പ്രഫ.പി.ജെ. കുര്യനു 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 2016-17 വരെ ഓരോ വര്‍ഷവും അഞ്ചു കോടി രൂപ വീതം ആകെ 25 കോടി രൂപയാണ് ലഭിച്ചിരുന്നത്. ലഭിച്ച 25 കോടി രൂപയും പൂര്‍ണമായും അദ്ദേഹം ചെലവഴിച്ചു. പലിശയിനത്തിലും മറ്റുമുള്ള 118.30 ലക്ഷം രൂപ മാത്രമേ പി.ജെ. കുര്യന്റെ ഫണ്ടില്‍ അവശേഷിപ്പിക്കുന്നുള്ളു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 ഏപ്രിലില്‍ രാജ്യ സഭാംഗമായ കെ.സോമപ്രസാദിനു 2016-17 സാമ്പത്തിക വാര്‍ഷം ചെലവഴിക്കാന്‍ അഞ്ചു കോടി രൂപ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ആദ്യം ലഭിച്ച രണ്ടര കോടി രൂപയില്‍ നിന്നും ഒരു രൂപ പോലും അദ്ദേഹം ചെലവഴിച്ചിട്ടില്ലാത്തതിനാല്‍ രണ്ടാം ഗഡു രണ്ടരക്കോടി ലഭിച്ചില്ല. എന്നാല്‍ അദ്ദേഹത്തോടൊപ്പം തന്നെ 2016 ഏപ്രിലില്‍ രാജ്യ സാഭാംഗമായ സുരേഷ് ഗോപിക്ക് അര്‍ഹതപ്പെട്ട അഞ്ചു കോടി രൂപ 2016-17 സാമ്പത്തിക വര്‍ഷം ലഭിക്കുകയും അതില്‍ നിന്നും അദ്ദേഹം 72,45,000 രൂപ ചെലവഴിക്കുകയും ചെയ്തു.
രാജ്യസഭാംഗങ്ങള്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം അഞ്ചു കോടി രൂപ വീതമാണ് ഫണ്ട് അനുവദിക്കുന്നത്. ആദ്യ ഫണ്ടായി അംഗമാകുന്ന ഉടന്‍ എംപിയുടെ അക്കൗണ്ടിലേക്ക് രണ്ടരക്കോടി രൂപ ലഭിക്കും. ആ രൂപയില്‍ ഒരു നിശ്ചിത തുക ചെലവഴിച്ചാല്‍ മാത്രമേ ആ സാമ്പത്തിക വര്‍ഷം രണ്ടാം ഗഡു ലഭിക്കുകയുള്ളു.

വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്ലാനിങ് ഓഫീസുകളില്‍ എംപി.മാരുടെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവായത്.

Top