ഗുരുതരമായ കരള്‍ രോഗം ബാധിച്ച നിര്‍ധനനായ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു; ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അസുഖ ബാധിതനായ സുരേഷ്

ഗുരുതര കരള്‍ രോഗം ബാധിച്ച് കിടപ്പിലായ ആറ്റിങ്ങല്‍ തോന്നക്കല്‍ തോപ്പില്‍വീട്ടില്‍ വീട്ടില്‍ സുരേഷ് കുമാര്‍ (38) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കീഴില്‍ ചികിത്സയിലാണ് സുരേഷ്. കരള്‍ മാറ്റി വയ്ക്കുന്നതിനായി കുറഞ്ഞത് ഇരുപത്തിഅഞ്ച് ലക്ഷം രൂപയുടെ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് സുരേഷ്. കരാട്ടേ പരിശീലകനായി ചിട്ടയായ ജീവിതം നയിച്ചു വന്ന സുരേഷിന് പെട്ടെന്നുണ്ടായ ഈ രോഗം കുടുംബത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ്. നിത്യവൃത്തിയ്ക്ക് തന്നെ ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍ ഈ കുടുംബം. സുമനസ്സുകളുടെ സഹായം സ്വീകരിക്കാനായി എസ്ബിടി ചെമ്പകമംഗലം ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട് അക്കൗണ്ട് നമ്പര്‍: – 67088003241, ഐ.എഫ്.എസ്.സി കോഡ്: SBTR0000722, ഫോണ്‍ നമ്പര്‍: 9961229771

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top