![](https://dailyindianherald.com/wp-content/uploads/2016/08/SURESHKUMAR-IAS.png)
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കയ്യേറ്റമൊഴിപ്പിക്കാന്‍ വി എസ് നിയോഗിച്ച മൂന്ന് ഉദ്യോഗസ്ഥരില്‍ പ്രധാനിയായിരുന്നു സുരേഷ് കുമാര്‍ ഐ എ എസ് സ്വയം സര്‍വീസില്‍ നിന്നും വിരമിച്ചു. 28 ദിവസത്തിനിടെ പതിനാറായിരം ഏക്കര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു. കൈയേറിയ ഭൂമിയില്‍ കെട്ടിപ്പൊക്കിയ 92 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. ‘ജീവന് ഭീഷണിയുണ്ടായിരുന്നു. അതിന്റെ ഫലം മാസങ്ങളോളം വെറുതെയിരുത്തല്. മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടവരെ വിമര്‍ശിച്ചെന്ന പേരില്‍ ആ തസ്തികയില്‍നിന്ന് സെസ്പന്ഷന് നിയമവിരുദ്ധമാണെന്നുകണ്ട് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ നല്‍കിയത് ഔദ്യോഗികഭാഷാവകുപ്പ് സെക്രട്ടറി തസ്തിക.സാന്റിയാഗോ മാര്‍ട്ടിനേയും അന്യ സംസ്ഥാന ലോട്ടറി മാഫിയയേയും ഒതുക്കിയ സുരേഷ് കുമാര്‍ ഐ എ എസ് സ്വയം വിരമിച്ചു.കടുത്ത അവഗണകള്‍ മടുത്തുകൊണ്ട് തന്നെയാണ് വിരമിക്കാന്‍ തീരുമാനിച്ചത് .
വി.എസ്.മുഖ്യമന്ത്രിയായിരിക്കെ മൂന്നര കൊല്ലവും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഞ്ചുകൊല്ലവും അവഗണനയും അവഹേളനവും മാത്രം.അന്യസംസ്ഥാന ലോട്ടറിക്കെതിരെ, സാന്റിയാഗോ മാര്‍ട്ടിനെതിരെ നടപടിയെടുത്തുവെന്നതാണ് ചെയ്ത തെറ്റ്.
2005-ല്‍ ലോട്ടറി ഡയറക്ടറായിരിക്കെ ഇവര്‍ക്കെതിരെ 47 കേസാണ് രജിസ്റ്റര്‍ചെയ്തത്. സുപ്രീംകോടതി വരെ പോയി കേസ് നടത്തി വിജയിച്ചു. ഡയറക്ടറായ ഞാന്‍ നേരിട്ട് റെയ്ഡ് ചെയ്ത് 500 കോടി രൂപയുടെ വ്യാജ ടിക്കറ്റ് പിടിച്ചു. കേന്ദ്ര സര്‍ക്കാര്‍ ലോട്ടറിച്ചട്ടങ്ങളില് ഭേദഗതി വരുത്തിയതും ഈ ഇടപെടല്‍ വഴിയാണ്. ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തിലേക്കും അന്യസംസ്ഥാന ലോട്ടറി നിരോധനത്തിലേക്കും ഇതു നയിച്ചു. ഡയറക്ടറെന്ന നിലയില്‍ അതിന് നേതൃത്വം നല്‍കിയതാണ് ചെയ്തുപോയ തെറ്റ്.
സ്വയം വിരമിക്കാന്‍ വര്‍ഷങ്ങളായി ആലോചിക്കുന്നതാണെന്ന് സുരേഷ്കുമാര്‍ പറഞ്ഞു. സംസ്ഥാനത്തിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടും രണ്ടു മുന്നണികളുടെ സര്‍ക്കാരും തൊട്ടുകൂടായ്മയാണ് കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ ൈകയേറ്റം ഒഴിപ്പിക്കാന്‍ മൂന്നുമാസത്തേക്ക് നിയോഗിച്ച സര്‍ക്കാര്‍ 28 ദിവസത്തിനുശേഷം തിരികെവിളിച്ചു.
ഒരുദ്യോഗസ്ഥനോടും ഒരു സര്‍ക്കാരും കാണിക്കാത്ത സമീപനമാണ് എന്നോട് രണ്ട് സര്‍ക്കാരുകളും കാണിച്ചത്. ശമ്പളം കിട്ടുമെന്നതിനാല്‍ മാത്രം ഒന്നും പ്രവര്‍ത്തിക്കാതെ ജീവിതം പാഴാക്കിക്കളയണോ? വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു’ -മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ രോഷം സുരേഷ് കുമാര്‍ പ്രകടിപ്പിച്ചു.
തുടര്‍ച്ചയായി സര്‍ക്കാരുകള്‍ പ്രകടിപ്പിച്ച അവഗണനയില്‍ നിരാശനായി ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍നിന്ന് ശനിയാഴ്ച സ്വയം വിരമിക്കുന്ന സുരേഷ്കുമാര്‍ ഇനി അധ്യാപകനായും വിദ്യാലയസംഘാടകനായുമാണ് പ്രവര്‍ത്തിക്കുക. രണ്ടുവര്‍ഷം കൂടി കാലാവധിയുള്ള സുരേഷ്കുമാര്‍ 30-ന് സ്വയം വിരമിക്കുന്നതിന് മാര്‍ച്ചിലാണ് കത്ത് നല്‍കിയത്.
ഔദ്യോഗികഭാഷാവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സുരേഷ്കുമാര്‍ ഒരുവര്‍ഷമായി അവധിയിലായിരുന്നു. തിരുവനന്തപുരത്ത് തിരുമലയില്‍ സ്കൂള്‍ ഓഫ് ഭഗവത്ഗീത ട്രസ്റ്റ് നടത്തുന്ന ഭവിഷ്യ സ്കൂളിന്റെ പ്രവര്‍ത്തന നേതൃത്വത്തിലേക്കാണ് സുരേഷ്കുമാര്‍ എത്തുന്നത്. കുട്ടികള്‍ക്ക് പാഠപുസ്തകവും പരീക്ഷയുമില്ലാത്ത വിദ്യാലയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിലബസ്സാണ് പഠിപ്പിക്കുന്നതെന്ന് സുരേഷ്കുമാര്‍ പറയുന്നു.
16 വര്‍ഷവും വിദ്യാഭ്യാസവകുപ്പില്‍ പ്രവര്‍ത്തിച്ച തനിക്ക് ഏറ്റവും ചേരുക വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ കുപ്പായമാണെന്ന് ഇദ്ദേഹം പറയുന്നു. വിവാദം സൃഷ്ടിച്ച കേരള പാഠ്യപദ്ധതി പരിഷ്കരണത്തിനും ഡി.പി.ഇ.പി.ക്കും ഉദ്യോഗസ്ഥതലത്തില്‍ നേതൃത്വം നല്‍കിയാണ് സര്‍വീസില്‍ ആദ്യം ശ്രദ്ധേയനായത്. 2004-ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ അനന്തമൂര്‍ത്തി കമ്മീഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു.മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അപ്രസ്തകമായ പദവികള്‍ നല്കി ശരിക്കും മൂലയിലൊതുകി…അഴിമതിക്കാര്‍ക്കെതിരെ ശബ്ദിച്ചതിനുള്ള പ്രതിഫലമായിരുന്നു….ഇതൊക്കൊ ഒടുവില്‍ സുരേഷ് കുമാര്‍ സര്‍ക്കാര്‍ സര്‍വ്വീസ് വിടാന്‍ തീരുമാനിച്ചതും ഈ കടുത്ത അവഗണകള്‍ മടുത്തുകൊണ്ട് തന്നെയാണ്.