മുംബൈ: നിയന്ത്രണ രേഖയില്‍ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യന്‍ മിന്നല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 572 പോയിന്‍റ് ഇടിഞ്ഞ് 27, 719ലെത്തി. നിഫ്റ്റി 151 പോയിന്‍റ് ഇടിഞ്ഞ് 8593ലെത്തി. രാവിലെ 180 പോയിന്‍റ് നേട്ടത്തോടെയാണ് സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്. ആക്രമണത്തിന്‍റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ വിപണി ഇടിയുകയായിരുന്നു.യുദ്ധഭീതി ഭയന്ന് ഒട്ടേറെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞ് കളം വിട്ടതോടെ ഓഹരി വിപണി കനത്ത നഷ്&സ്വ്ഞ്;ടത്തിലേക്ക് കൂപ്പുകുത്തി. ഒരുവേള 500 പോയിന്റിലേറെ കൂപ്പുകുത്തിയ സെന്‍സെക്സ് 465 പോയിന്റ് നഷ്ടത്തോടെ 27,827ലും നിഫ്റ്റി 153 പോയിന്റ് താഴ്ന്ന് 8,591ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സെന്‍സെക്സ് നേരിടുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണിത്.
ഇടിവിനു പിന്നില്‍.സമാധാന പ്രിയരാണ് ഓഹരി നിക്ഷേപകര്‍. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലേക്ക് കടന്നു കയറി മിന്നലാക്രമണം നടത്തിയ വാര്‍ത്ത പുറത്തെത്തിയതോടെ, നിക്ഷേപകര്‍ക്കിടെയില്‍ യുദ്ധഭീതി ഉടലെടുത്തു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 50,000 കോടിയിലേറെ രൂപയാണ് ഈവര്‍ഷം മാത്രം മുടക്കിയിരിക്കുന്നത്. യുദ്ധ പ്രതീതിയുണ്ടായാല്‍ വിദേശ നിക്ഷേപം ഇടിഞ്ഞേക്കുമെന്ന ഭയമാണ് ഇന്നലെ ഓഹരികളെ തളര്‍ത്തിയത്
തിരിച്ചു കയറും
ഓഹരി വിപണി ഇന്നലെ നേരിട്ട തകര്‍ച്ച അധികനാള്‍ നീളില്ലെന്ന് നിരീക്ഷകലോകം പറയുന്നു. പാക് അധീന കാഷ്മീരിലേക്കുള്ള കടന്നാക്രമണം തുരടാന്‍ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയ സ്ഥിതിക്ക് കാര്യങ്ങള്‍ രാഷ്ട്രീയ തര്‍ക്കത്തിനു മാത്രം വഴിമാറിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരികള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തുമെന്നും നീരീക്ഷകര്‍ പറയുന്നു.
രൂപയും തരിപ്പണം.ബ്രെക്സിറ്റിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ത്യന്‍ റുപ്പി ഇന്നലെ ഡോളറിനെതിരെ നേരിട്ടത്. 39 പൈസ ഇടിഞ്ഞ് 66.85ല്‍ വ്യാപാരം പൂര്‍ത്തിയാക്കിയ രൂപ, ഇപ്പോള്‍ ഒരു മാസത്തെ താഴ്ന്ന നിലയിലാണ്.
നഷ്ടം കുറിച്ചവര്‍
അദാനി പോര്‍ട്സ്, സണ്‍ഫാര്‍മ, ല്യൂപിന്‍, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് ഇന്നലെ നഷ്ടം നേരിട്ട പ്രമുഖ ഓഹരികള്‍.
യുദ്ധവും വിപണിയും.1999ലെ കാര്‍ഗില്‍ യുദ്ധം, 2001ലെ പാര്‍ലമെന്റ് ആക്രണം, 1993ലെയും 2008ലെയും മുംബയ് ഭീകരാക്രമണ വേളകളിലും ഇന്ത്യന്‍ ഓഹരികള്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു. മറ്റു രാജ്യങ്ങളിലെ യുദ്ധവും ഓഹരി വിപണിയ്ക്ക് തിരിച്ചടിയാകും. ഉദാഹരണത്തിന്, അമേരിക്ക 2003ല്‍ നടത്തിയ ഇറാഖ് അധിനിവേശത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് മൂന്നു ശതമാനം നഷ്ടം നേരട്ടിരുന്നു