സൂറിച്ച്: വേശ്യാവൃത്തി നിയമാനുസൃതമാക്കിയ സ്ഥലമാണ് സ്വിറ്റസര്‍ലണ്ടിലെ സൂറിച്ച്. പത്ത് വര്‍ഷം മുമ്പാണ് സെക്‌സ് ബുത്തുകള്‍ സ്ഥാപിച്ചത്. ഇത് വന്‍ വിജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് തലസ്ഥാന നഗരിയില്‍ ഉണ്ടാക്കിയ വേശ്യാലയത്തില്‍ ഒരിക്കലും തിരക്കൊഴിയുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ നികുതി അടച്ച് വളരെ സുഖകരമായാണ് വേശ്യകള്‍ തൊഴിലെടുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇത്തരം ബൂത്തുകള്‍ ഗ്യാരേജുകളെ പോലെയാണ് തോന്നിക്കുന്നത്. ഇവിടെയെത്തുന്ന കസ്റ്റമര്‍മാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ലൈംഗിക തൊഴിലാളികളെ തെരഞ്ഞ് കണ്ടുപിടിക്കാനായി ഡ്രൈവ് ചെയ്ത് പോകാന്‍ സാധിക്കും. ഇത്തരം ബൂത്തുകളുടെ അഞ്ചാം വാര്‍ഷികമാണ് ഇന്ന് ആഘോഷിക്കാന്‍ പോകുന്നത്. ഇത്തരം ബൂത്തുകള്‍ സ്ഥാപിക്കുന്നതിനായി ഗവണ്മെന്റ് രണ്ട് മില്യണ്‍ ഡോളര്‍ ചെലവിടുന്നതിനെ സൂറിച്ചിലെ 52 ശതമാനം പൗരന്മാരും 2012ല്‍ അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇവ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരുന്നത്. 1940കള്‍ മുതലേ സൂറിച്ചില്‍ വേശ്യാവൃത്തി നിയമാനുസൃതമാണ്.
എന്നാല്‍ 2013ല്‍ മാത്രമാണ് ഇവിടെ ഇത്തരം ബൂത്തുകള്‍ നിലവില്‍ വന്നിരിക്കുന്നത്. ഇതിന് മുമ്പ് മിക്ക ലൈംഗിക തൊഴിലാളികളും നഗരത്തിലെ റിവര്‍ഫ്രന്റിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് മിക്കവരും അവിടങ്ങളില്‍ നിന്നും മാറാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു. പുതിയ സെക്‌സ് ബൂത്തുകള്‍ നിലവില്‍ വന്നതോടെ മനുഷ്യക്കടത്തും ലൈംഗിക തൊഴിലാളികള്‍ക്കെതിരായ ആക്രമണങ്ങളും തടയാനും സാധിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന മിക്ക ലൈംഗിക തൊഴിലാളികളും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഇത്തരം ബൂത്തുകള്‍ പരിപാലിക്കുന്നതിനായി ഗവണ്‍മെന്റ് എട്ട് ലക്ഷം ഡോളറാണ് ചെലവഴിക്കുന്നത്. ഇതില്‍ സുരക്ഷാ സംവിധാനങ്ങളും ഓണ്‍-സൈറ്റ് സോഷ്യല്‍ സര്‍വീസുകളും ഉള്‍പ്പെടുന്നു. ലൈംഗിക തൊഴിലാളികള്‍ നികുതികള്‍ നല്‍കുകയും പതിവായി ആരോഗ്യ പരിശോധനക്ക് വിധേയരാവുകയും എപ്പോഴും ആരോഗ്യമുള്ളവരായി നിലകൊള്ളുകയും ചെയ്യുന്നുണ്ടെന്നാണ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്. 2014ല്‍ ഇത്തരം ബൂത്തുകളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരുന്നു. തങ്ങളുടെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കസ്റ്റമര്‍മാര്‍ക്ക് പ്ലാങ്ക് ബെഡുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രസ്തുത വര്‍ഷമായിരുന്നു.മിക്ക ഡ്രൈവ്-ഇന്നുകളെ പോലെയും ഇവിടെ മോട്ടോര്‍ബൈക്കുകള്‍, ബൈസിക്കിളുകള്‍, എന്നിവയെയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കാല്‍നടയാത്ര അനുവദനീയമല്ല.