ചണ്ഡിഗഢ്: 1985 മുതല്‍ 1987 വരെ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സുര്‍ജിത് സിങ് ബര്‍ണാല (91) അന്തരിച്ചു. തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറുമായിരുന്നു വാര്‍ധക്യസഹജമായ അസുഖത്താല്‍ ചികിസുര്‍ജിത് സിങ് ബര്‍ണാല. മുന്‍ കേന്ദ്രമന്ത്രിയായ അദ്ദേഹം അകാലിദള്‍ പ്രസ്ഥാനത്തിലെ മിതവാദി നേതാവായാണ് അറിയപ്പെട്ടത്. 1985-87 കാലത്താണ് പഞ്ചാബ് മുഖ്യമന്ത്രിയായത്. തീവ്രവാദം ശക്തിപ്പെടുകയും പഞ്ചാബ് രക്തരൂക്ഷിതമാവുകയും ചെയ്ത പ്രതിസന്ധിഘട്ടത്തില്‍ ഭരണനേതൃത്വം ബര്‍ണാലയുടെ കൈകളിലായിരുന്നു.
തമിഴ്നാടിന് പുറമെ ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, അന്തമാന്‍-നികോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഗവര്‍ണറായിരുന്നു. 1991ല്‍ തമിഴ്നാട് ഗവര്‍ണറായിരിക്കെ ഡി.എം.കെ സര്‍ക്കാറിനെ പിരിച്ചുവിടാനുള്ള കേന്ദ്ര നിര്‍ദേശം തള്ളിയത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനെതുടര്‍ന്ന് ബര്‍ണാലയെ ബിഹാര്‍ ഗവര്‍ണറായി മാറ്റി. എന്നാല്‍, അദ്ദേഹം സ്ഥാനം രാജിവെക്കുകയായിരുന്നു. 1925 ഒക്ടോബര്‍ 21ന് ഹരിയാനയിലെ അതേലിയിലാണ് ജനനം. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു. 1977ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൊറാര്‍ജി ദേശായി സര്‍ക്കാറില്‍ കൃഷിമന്ത്രിയായി.