കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കേന്ദ്ര സര്‍ക്കാറിന്റെ കനത്ത പരാജയമായെന്ന് ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ പങ്കെടുത്ത 13.3 ശതമാനം ആളുകള്‍ മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്. നാലു മണിക്കൂര്‍ നീണ്ടുനിന്ന സര്‍വേയില്‍ ഒന്നര ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്.
ചന്ദ്രിക ഓണ്‍ലൈന്‍ മീഡിയ ഫേസ്ബുക്ക് വഴി നവംബര്‍ 18 വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പാണ് നടപടിയിലെ പരാജയം തുറന്നുകാട്ടിയത്. ‘500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിലെ ആസൂത്രണത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന് പിഴച്ചു എന്നു താങ്കള്‍ കരുതുന്നുണ്ടോ?” എന്നായിരുന്നു സര്‍വേ ആരാഞ്ഞത്. ‘ലൈക്ക്’ ഇമോജി കൊണ്ട് -അതെ എന്നും, ‘ലൗ’ ഇമോജി കൊണ്ട് -ഇല്ല എന്നും രേഖപ്പെടുത്താനായിരുന്നു വോട്ടെടുപ്പിലെ നിര്‍ദ്ദേശം.
നിശ്ചിത സമയത്തില്‍, വോട്ടെടുപ്പില്‍ പങ്കെടുത്ത 66.6 ശതമാനം (79,020 ആളുകള്‍) മോദി സര്‍ക്കാരിന്റെ ആസൂത്രണം പിഴച്ചതായി രേഖപ്പെടുത്തിയപ്പോള്‍ 13.3 ശതമാനം (15,847 ആളുകള്‍) മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്.
1,013,466 പേരിലേക്ക് എത്തിയ സര്‍വേയോട്, നാലു മണിക്കൂറിനുള്ളില്‍ 1,40,905 പേരാണ് പ്രതികരിച്ചത്. ഇതില്‍ 1,18,543 ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.