ഡബ്ലിന് :പോപ്പിന്റെ അയര്‍ലണ്ട് സന്ദര്‍ശനത്തിൽ പുരോഹിതരുടെ ലൈംഗികപീഡനത്തിന് ഇരയായവരോട് മാര്‍പാപ്പ മാപ്പു പറയുമോ എന്ന ചോദ്യം ഉയരുകയാണ് .ഓഗസ്റ്റ് 21 മുതല്‍ 26 വരെയാണ് ആഗോള കുടുംബ സംഗമം . മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനിടയില്‍ പുരോഹിതരുടെ ലൈംഗികപീഡനത്തിന് ഇരയായവരെ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്ന അഭിപ്രായവുമായി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡ്യൂമേറ്റ് മാര്‍ട്ടിന്‍ രംഗത്തെത്തിയതാണ് പുതിയ ചോദ്യത്തിനും വിവാദത്തിനും ആക്കം കൂട്ടിയത് .അയര്‍ലണ്ടില്‍ നടന്ന ബാലലൈംഗിക പീഡനത്തെയും . ഇരകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെയും ഖേദപൂര്‍വ്വം ഓര്‍ക്കുന്നതായി ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ പറഞ്ഞു. സമൂഹത്തില്‍ വേദന അനുഭവിക്കുന്നവരോടും നിരാലംബരോടും കരുണ കാണിക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നും ശ്രദ്ധിക്കാറുണ്ട്. വലിയ മാനസിക വ്യഥകളിലൂടെ കടന്നു പോകുന്ന പീഡനത്തിന് ഇരയായവരുടെയും മാതാപിതാക്കളുടെയും വേദനയില്‍ പങ്കു ചേരേണ്ടതു ആവശ്യമാണെന്ന് ബിഷപ്പ് സൂചിപ്പിച്ചു.
മാര്‍പ്പാപ്പ പങ്കെടുക്കുന്ന ആഗോള കുടുംബ സംഗമത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടാകും . ഡബ്ലിനില്‍ ഫിനി ക്‌സ് പാര്‍ക്കിലും, കോര്‍ക്ക് പാര്‍ക്കിലും പരിപാടികള്‍ സംഘടിപ്പിക്കപ്പെടും. പ്രധാന വേദിയായ ഫോണിക്‌സ് പാര്‍ക്കില്‍ വെച്ച് മാര്‍പ്പാപ്പ അയര്‍ലണ്ടുകാരെ അഭിസംബോധന ചെയ്യുന്നത് . വത്തിക്കാനില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വന്‍ വൈദിക നിര പോപ്പിനെ അനുഗമിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ കത്തോലിക്കാ സഭകളുടെ നേതൃത്വത്തില്‍ ധനസമാഹരണം നടന്നുവരികയാണ്. ഡബ്ലിന് പുറത്തും മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അതിനിടെ ക്രോര്‍ക്ക് പാര്‍ക്കിന് സമീപമുള്ള ഏതാനം വീട്ടുടമകള്‍ ശബ്ദശല്യത്തിനും,സുരക്ഷാ വിപുലീകരണത്തിനും എതിരെ പരാതി ഉയര്‍ത്തിയിരിക്കുന്നതിനാല്‍ മാര്‍പാപ്പയുടെ ക്രോര്‍ക്ക് പാര്‍ക്കിലെ സമ്മേളനത്തിനും വിശുദ്ധ കുര്ബാനയ്ക്കും അനുമതി ലഭിച്ചിട്ടില്ല.ഇതിനായുള്ള ചര്‍ച്ചകളിലാണ് സഭാധികൃതര്‍.ഡബ്ലിന്‍ സിറ്റി കൗണ്‍സിലാവട്ടെ ഫീനിക്‌സ് പാര്‍ക്കില്‍ മാത്രം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള അനുമതിയെ പരിശുദ്ധ പിതാവിന് നല്‍കിയിട്ടുള്ളൂ.മറ്റു സ്ഥലങ്ങളില്‍ അനുമതി നല്‍കേണ്ട എന്നാണ് കൗണ്‍സില്‍ തീരുമാനവും.മുന്‍ നിശ്ചയ പ്രകാരം കുര്‍ബാനകള്‍ നടത്താനായുള്ള അനുമതിക്കായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമെന്നാണ് സഭാധികൃതരുടെ പ്രതീക്ഷ.
മാര്‍പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന് 12 ലക്ഷം യൂറോ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ചിലവഴിക്കുന്നത് സംബന്ധിച്ചും ആക്ഷേപം ഉയരുന്നുണ്ട്.സിസിടിവി കാമറകള്‍,സുരക്ഷാ ,ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷനുള്ള സിസ്റ്റം,എന്നിവയ്ക്ക് മാത്രമാണിത്.ആഗസ്റ്റ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അയര്‍ലണ്ടില്‍ എത്തുമ്പോള്‍ സമൂഹത്തിലെ വേദനിക്കുന്നവരുമായി പ്രേത്യേക കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരത്തില്‍ സന്ദര്‍ശനം നടത്താന്‍ ആകുമോ എന്ന ആശങ്കയും അദ്ദേഹം അറിയിച്ചു.ഔദ്യോഗിക ചടങ്ങുകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം കാര്യങ്ങള്‍ എങ്ങനെ ക്രമപ്പെടുത്താന്‍ സാധിക്കുമെന്ന് ആലോചിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.