ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്കെതിരെ 2013ല്‍ സുഷമ സ്വരാജ് നടത്തിയ ട്വീറ്റ് വീണ്ടും ചര്‍ച്ചയായി. മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ മൃതദേഹങ്ങള്‍ക്ക് മേല്‍ ചര്‍ച്ചകള്‍ പാടില്ല, നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി തിരിച്ചുവരൂ ‘‘എന്നായിരുന്നു സുഷമയുടെ ട്വീറ്റ്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീഷിത പാക് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഈ ട്വീറ്റ് ഇപ്പോള്‍ വൈറലായിരിക്കയാണ്.
അന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവായിരിക്കെയാണ് സുഷമ ഈ ട്വീറ്റ് ചെയ്തത്. പാകിസ്താനുമായി ഒരു ചര്‍ച്ചയും വേണ്ടന്നായിരുന്നു അന്ന് ബി.ജെ.പിയുടെയും സുഷമ സ്വരാജിന്റെയും നിലപാട്. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയപ്പോള്‍ സുഷമ മലക്കം മറിഞ്ഞുവെന്നാണ് പഴയ ട്വീറ്റ് ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങിലടക്കം പങ്കെടുത്ത നവാസ് ഷെരീഫുമായി ഇതിനകം നിരവധി തവണ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ആഴ്ച സുഷമ സ്വരാജ് തന്നെ നേരിട്ട് പാകിസ്താനില്‍ എത്തിയിരുന്നു.