പാലായിൽ നിന്ന് ബെക്ക് മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിയെ സാഹസികമായി കണ്ണൂരിൽ നിന്ന് പിടികൂടി

കിടങ്ങൂര്‍: ക്ഷേത്രത്തിനു സമീപത്തുള്ള നിര്‍മാണ സ്ഥാപനത്തില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് പവന്‍താര്‍ ഭാരതീദാസന്‍ നഗര്‍ രാധാപുരം വി. കുമാറാ(25)ണ് അറസ്റ്റിലായത്. ജെ.സി.ബി. ഓപ്പറേറ്ററായി ഇയാള്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപന ഉടമയുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചുകടന്നു കളഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ണൂരില്‍ നിന്നും സാഹസികമായി പിടികൂടുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

Top