സുവാരസും ടോറസും ഏറ്റുമുട്ടി: ഗോളടിച്ച ടോറസ് ചുവപ്പു കണ്ട് പുറത്ത്..!

സ്‌പോട്‌സ് ഡെസ്‌ക്

നൗക്യാംപ്: ബാഴ്‌സയുടെ സ്വന്തം തട്ടകത്ത് ആദ്യം ഗോളടിച്ചു ബാഴ്‌സയെ ഞെട്ടിച്ച ഫെർണാണ്ടോ ടോറസ് പത്തു മിനിറ്റിനകം ചുവപ്പു കണ്ടു പുറത്തായതോടെ, സുവാരസ് തകർത്തടിച്ച രണ്ടു ഗോളിലൂടെ ചാംപ്യൻലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്‌സയ്ക്കു ത്രസിപ്പിക്കുന്ന വിജയം. അത്‌ലറ്റിക്കോ കളിക്കാരുമായി നിരന്തരം ഏറ്റുമുട്ടിയ സുവാരസ്, ഭാഗ്യം കൊണ്ടു മാത്രം ചുവപ്പു കാണാതെ രക്ഷപെട്ടപ്പോഴാണ് അത്‌ലറ്റികോയുടെ സ്പാനിഷ് സ്‌ട്രൈക്കർ ഫെർണാഡോ ടോറസ് ചുവപ്പു കണ്ട് പുറത്തായത്.
ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്‌സയെ സ്വന്തം മൈതാനത്തു നേരിടാനിറങ്ങിയ അത്‌ലറ്റിക്കോ ടോറസിന്റെ കരുത്തിലാണ് കുതിച്ചു പാഞ്ഞിരുന്നത്. ഇതിനു ഫലം 25 -ാം മിനിറ്റിൽ ലഭിക്കുകയും ചെയ്തു. ഗോൾ മുഖത്തെ നിരന്തര ആക്രമണത്തിനൊടുവിൽ ടോറസിന്റെ ഇടങ്കാലൻ ഷോട്ട്, വലകുലിക്കുകയായിരുന്നു. തുടർന്നു നടന്ന കൂട്ടപ്പൊരിച്ചിലിനിടെയാണ് ടോറൻ വില്ലനായത്. 35 -ാം മിനിറ്റിലെ ഫൗളിനു അത്‌ലറ്റിക്കോയ്ക്കു നൽകേണ്ടി വന്ന വില ടോറസിനെയായിരുന്നു. ആ ഫൗളിൽ ടോറസിനു ചുവപ്പു കാർഡ്..!
പിന്നീട് ബാഴ്ച താരങ്ങൾ ഒറ്റക്കെട്ടായി അത്‌ലറ്റിക്കോയുടെ ഗോൾ മുഖലത്തേയ്ക്കു ഇരച്ചെത്തി. മിന്നൽ വേഗത്തിൽ കളി പോയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഇതിനിടെ രണ്ടു തവണ സുവാരസ് തനിസ്വഭാവം പുറത്തെടുത്തെങ്കിലും റഫറിയുടെ ഇടപെടലുണ്ടായില്ല. മാഡ്രിഡിന്റെ ഡിഫന്റർ ജുൻഫ്രാനെ തൊഴിച്ചതും, ഗോൾ മുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ഫിലിപ്പ് ലൂയിസിന്റെ മുഖത്ത് അടിച്ചതും ചുവപ്പു നൽകാവുന്ന കുറ്റമായിരുന്നെങ്കിലും റഫറിയുടെ കണ്ണുപതിയാത്തത് ഭാഗ്യമായി മാറി. ഇതിനെതിരെ അത്‌ലറ്റിക്കോ താരങ്ങളുടെ പ്രതിഷേധവും ഫലം കണ്ടില്ല. ഒടുവിൽ രണ്ടാം പകുതിയിൽ കളിയുട കളം മാറി.
നിരന്തര ആക്രമണങ്ങളിലൂടെ ഗതിവേഗം കൈവന്ന ബാഴസയ്ക്കായി 63 74 മിനിറ്റുകളിൽ സുവാരസ് തന്നെ ഗോൾ വല കുലുക്കി. ആദ്യ പാദത്തിലെ എവേ ഗോളിന്റെ ആശ്വാസവുമായി അത്‌ലറ്റിക്കോ പരാജയഭാരം കുറച്ചു മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top