ഇനി കടിക്കില്ലെന്നു സുവാരസിന്റെ ഉറപ്പ്..!

ഫുട്ബോള്‍ ലോകത്തെ ഒരുപോലെ ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു 2014 ബ്രസീല്‍ വേള്‍ഡ് കപ്പില്‍ ഉറുഗ്വേ-ഇറ്റലി മത്സരത്തില്‍ സംഭവിച്ചത്. ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചില്ലേനിയെ മത്സരത്തിനിടെ സുവാരസ് അപ്രതീക്ഷിതമായി കടിച്ചത് അന്ന് വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു.

ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സുവാരസിന്റെ കടിയെ കളിയാക്കിക്കൊണ്ട് രംഗത്ത് വന്നു. തുടര്‍ന്ന് സുവാരസിനെ ദേശിയ ടീമില്‍ നിന്നും ഒമ്പത് മത്സരങ്ങളില്‍ നിന്നും വിലക്കുവാനും ഉറുഗ്വന്‍ ടീം തീരുമാനിച്ചു. എന്നാല്‍ നീണ്ട ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം സുവാരസ് തിരിച്ചെത്തുന്നത് കൂടുതല്‍ ശക്തനായിട്ടാണ്. ബാഴ്‌സയുടെ കുന്തമുനയായ സുവാരസാണ് ലീഗില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബ്രസിലിനും പെറുവിനുമെതിരെ നടക്കുന്ന മത്സരങ്ങളിലാണ് സുവാരസ് വിലക്കിന് ശേഷം ബൂട്ടണിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top