തിരുവനന്തപുരം: സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ നായികയായ നിയമ വിദ്യാര്‍ത്ഥിനി വില്ലത്തിയുടെ റോളിലേക്കെന്ന് സൂചന. സ്വാമിയുടെ മൊഴിയനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന്റെ ചുരുളഴിയുകയാണ്.
സ്വാമിയുടെ ലിംഗം മുറിച്ചതിന് പിന്നില്‍ പെണ്‍കുട്ടിയും കാമുകനുമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഭവ ദിവസം രണ്ട് ബൈക്കുകള്‍ അവിടെ വന്നുപോയതായി പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പെണ്‍കുട്ടിയ്ക്കുവേണ്ടി കാമുകനാണ് ഈ കൃത്യം നടന്നതെന്ന സ്വാമിയുടെ അമ്മയുടെ പരാതി ശരിവയ്ക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കോലഞ്ചേരി സ്വദേശിയായ ശ്രീഹരി എന്ന ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ കാമുകനിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ കാമുകന്‍ സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് സ്വാമിയുടെ അമ്മയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
തിരുവനന്തപുരത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് പെണ്‍കുട്ടിയുടെ കാമുകന്‍. ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് പോലീസ് അന്വേഷണം ഈ യുവാവിലേക്ക് നീങ്ങാനുള്ള കാരണം. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. അടുത്തദിവസം തന്നെ യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതിനിടെ ഗംഗേശ്വാനന്ദ തീര്‍ത്ഥപാദരുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമായ കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം സെക്രട്ടറി ഗരുഡ ഭജാനന്ദതീര്‍ത്ഥപാദര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ പ്രതികരണം ഇങ്ങനെ-പുലര്‍ച്ചെ 1 .05 ന് എനിക്ക് ഒരുകോളു വന്നിരുന്നു. അറിഞ്ഞില്ല. വീണ്ടും പുലര്‍ച്ചെ ഏഴു മണിയോടെ വിളിയെത്തുമ്പോഴാണ് വിവരമറിയുന്നത്. ഗംഗേശ്വാനന്ദ തീര്‍ത്ഥപാദര്‍ നമ്പര്‍ നല്‍കി എന്നെ വിളിപ്പിക്കുകയായിരുന്നു.
അദ്ദേഹത്തിന് പരിക്കേറ്റെന്നും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിളിച്ച പോലീസുകാരന്‍ പറഞ്ഞു. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് സ്വാമിയെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെയാണ് ഇത്തരത്തിലാണ് സംഭവമെന്ന് വ്യക്തമായത്.