സ്വാമിയ്ക്ക് ജനനേന്ദ്രീയം പൂര്‍ണ്ണമായും നഷ്ടപ്പെടും; ഡ്യൂപ്ലീക്കേറ്റ് വച്ചുപിടിക്കും

തിരുവനന്തപുരം: ജനനേന്ദ്രീയം നഷ്ടപ്പെട്ട സ്വാമിയ്ക്ക് ഡ്യൂപ്ലിക്കേറ്റ് ജനനേന്ദ്രീയം ഘടിപ്പിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍. സ്വാമി അപകടാവസ്ഥ തരണം ചെയ്‌തെങ്കിലും തുന്നിച്ചേര്‍ത്ത ജനനേന്ദ്രീയം മുറിച്ചു മാറ്റേണ്ട സാഹചര്യം ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. ശസ്ത്രക്രിയ നടന്ന ജനനേന്ദ്രിയത്തിന്റെ രക്തയോട്ടം നോക്കിയശേഷം ഡോക്ടര്‍മാര്‍ തുടര്‍ചികിത്സ ആരംഭിക്കും. രക്തയോട്ടത്തിനുള്ള സാധ്യത കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞിരുന്നു. രക്തയോട്ടം ഇല്ലാതെ വന്നാല്‍ തുന്നിച്ചേര്‍ത്ത അവയവം നീക്കം ചെയ്യേണ്ടി വരും. എങ്കില്‍ മൂത്രമൊഴിക്കാന്‍ ബദല്‍ സംവിധാനം തല്‍ക്കാലം ഏര്‍പ്പെടുത്തും. അതിനുശേഷമായിരിക്കും ഡ്യൂപ്ലിക്കേറ്റ് അവയവം പിടിപ്പിക്കുക.

യൂറോളി,പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ സ്വാമിയെ പരിശോധിക്കും. ചികിത്സ പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു മെഡിക്കല്‍ കോളേജാശുപത്രി അഞ്ചാം വാര്‍ഡിലെ 51-ാം നമ്പര്‍ ബെഡ്ഡിലാണ് സ്വാമിയുടെ ചികില്‍സ ആദ്യം നടന്നിരുന്നത്. കാവലിന് രണ്ടു പൊലീസുകാരും. ആരെയും കാണാതിരിക്കാന്‍ ചുവരിനോട് മുഖമടുപ്പിച്ചാണ് കിടപ്പ്.ഒന്നും മിണ്ടുന്നുമില്ല. ഈ വാര്‍ഡിലേക്ക് കാഴ്ചക്കാരുടെ ഒഴുക്കാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവര്‍ക്കും ജനനേന്ദ്രീയം നഷ്ടമായ സ്വാമിയെ കാണണം. ചിലര്‍ക്ക് സ്വാമിയോട് അമര്‍ഷവും ദേഷ്യവുമാണ്. മറ്റു ചിലര്‍ കൗതുക കണ്ണോടെ സ്വാമിയെ കാണുന്നു. കാഴ്ച ബംഗ്ലാവിന്റെ അവസ്ഥയിലായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വാര്‍ഡ്. ഇത് സുരക്ഷാ പ്രശ്നങ്ങള്‍ക്കും കാരണമായി.

ഇതോടെ തീര്‍ത്ഥപാദരെ മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. അടുത്തമാസം മൂന്നുവരെ പ്രതിയെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം ചെറുക്കുന്നതിനിടയില്‍ യുവതി അമ്പത്തിനാലുകാരനായ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക പീഡനം, പോക്സോ നിയമം എന്നീ വകുപ്പുകള്‍ ചമുത്തിയാണ് കേസെടുത്തിരിക്കുന്നത്. വര്‍ഷങ്ങളോളം ഇയാള്‍ പീഡനത്തിന് ഇരയാക്കിയ യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

Top