കൊച്ചി: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തലയോട്ടി തുറന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന് ഹൈകോടതി. ഇതുസംബന്ധിച്ച കേസ് പരിഗണിക്കവേ ജസ്റ്റിസ് കെമാല്‍ പാഷയാണ് ഈ ചോദ്യം ഉന്നയിച്ചത്. തലയ്ക്ക് പരിക്കേറ്റതായി പരാതിക്കാരെല്‌ളാം പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ തലയോട്ടി തുറന്നു പരിശോധിച്ചിട്ടില്‌ളായെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണെന്നും കോടതി അഭിപ്രായപെ്പട്ടു. മസ്തിഷ്‌ക ക്ഷതം ഉണ്ടായതായി പരിശോധിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ പോസ്റ്റുമാര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ഡി.ജി.പി റിപേ്പാര്‍ട്ട് നല്‍കണം. ഇതോടൊപ്പം പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടറുടെ നോട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.