തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയെന്ന ശ്രീഹരി പേട്ട കണ്ണമ്മൂലയിലെ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത് ദൈവത്തിെന്‍റ പേരുപറഞ്ഞ്. 2012ല്‍ പുറത്തിറങ്ങിയ ആഷിക്ക് അബു ചിത്രമായ ‘22 ഫീമെയില്‍ കോട്ടയം’ മോഡല്‍ സംഭവമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമെന്ന് അദ്ദേഹത്തിെന്‍റ ഭക്തര്‍ കരുതുന്ന ഭൂമിയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥ ഡോ. ബി. സന്ധ്യ വീടുപണിയാന്‍ തുടങ്ങിയതോടെയാണ് ഗംഗേശാനന്ദ സ്വാമി തലസ്ഥാനത്ത് വേരുറപ്പിക്കുന്നത്.
സ്ഥലം സംരക്ഷിക്കാന്‍ ചട്ടമ്പിസ്വാമിയുടെ ഭക്തര്‍ സമരവുമായി രംഗത്തെത്തി. ഇതിെന്‍റ മുന്‍നിരയില്‍ ഗംഗേശാനന്ദയായിരുന്നു. സമരത്തിനിടയില്‍ പ്രാഥമിക കര്‍മങ്ങള്‍ക്കും പൂജാദി ആവശ്യങ്ങള്‍ക്കും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടുകാരുമായി അടുപ്പത്തിലായി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബി. സന്ധ്യക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചതോടെ സമരം അവസാനിച്ചു. പക്ഷേ, പെണ്‍കുട്ടിയുടെ വീടുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയാറായില്ല. വീട്ടുകാരുടെ വിശ്വാസം നേടിയ ഗംഗേശാനന്ദ മകള്‍ക്ക് ഈശ്വര കോപമുണ്ടെന്നും പരിഹാരമായി കോട്ടയം, എറണാകുളം ജില്ലകളിലെ ആശ്രമങ്ങളും അമ്പലങ്ങളും സന്ദര്‍ശിച്ച് പൂജകള്‍ നടത്തേണ്ടിവരുമെന്നും വീട്ടുകാരോട് പറഞ്ഞു.
ഇത് വിശ്വസിച്ച വീട്ടുകാര്‍ പ്ലസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഗംഗേശാനന്ദക്കൊപ്പം അയച്ചു. ഈ കാലത്താണ് യുവതി ആദ്യമായി പീഡനത്തിന് ഇരയായത്. തന്നിലൂടെ ദൈവത്തിെന്‍റ അനുഗ്രഹം ലഭിക്കുമെന്ന് പറഞ്ഞായിരുന്നേത്ര പീഡനം. എന്നാല്‍, തിരിച്ചറിവെത്തിയതോടെ പീഡനത്തെ എതിര്‍ത്തു. എന്നാല്‍, വീട്ടുകാരുടെയും നാട്ടുകാരുടെയും ഇടയില്‍ മോശക്കാരിയാക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.
അവസാനം സ്വയരക്ഷക്കു വേണ്ടിയാണ് കത്തിയെടുക്കേണ്ടിവന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിനുശേഷം വീടുവിട്ടിറങ്ങിയോടിയ യുവതിയെ ശനിയാഴ്ച പുലര്‍ച്ച വഴിയില്‍നിന്നാണ് പൊലീസ് കണ്ടെത്തിയത്. ലിംഗച്ഛേദവുമായി ബന്ധപ്പെട്ട് യുവതിക്കെതിെര കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.