തിരുവനന്തപുരം :സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ് .ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ‘അമ്മ ആദ്യമായി പ്രതികരിക്കുന്നു.പരാതിക്കാരിയുടെ അമ്മയും സഹോദരനും യുവതിക്കെതിരെ രംഗത്ത് എത്തി.വനിതാകമ്മീഷനില്‍ യുവതിയുടെ മാതാവ് പരാതിയും നല്‍കി. യുവതിയോട് പ്രണയത്തില്‍ നിന്ന് മാറാന്‍ സ്വാമി ആവശ്യപ്പെടുകയായിരുന്നു. കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞതോടെ യുവതിക്ക് സ്വാമിയോട് വിരോധമുണ്ടായി. എന്നാല്‍ യുവതി സ്വാമിയെ സംഭവ ദിവസം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്ന് മാതാവും സഹോദരനും പറയുന്നു.</പ്><പ്>പ്രണയത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി സ്വാമിയോട് എതിര്‍ത്തു സംസാരിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി സ്വാമിയെ ഫോണ്‍ ചെയ്തു സംഭവത്തില്‍ ക്ഷമ ചോദിക്കുകയായിരുന്നു. തങ്ങളുടെ കുടുംബവുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണു സ്വാമിക്കുള്ളത്. മകളെ ഒരിക്കലും സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വാമി തങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ പത്തുമണി മുതല്‍ ആറര വരെ യുവതി കാമുകനൊപ്പമാണ് ചിലവഴിച്ചത്.
കാമുകന്‍ തങ്ങളോട് ആറര ലക്ഷം രൂപ കടമായി വാങ്ങിയിട്ടുണ്ട്. കൂടാതെ ഭൂമി വാങ്ങുന്നതിനായി ഒന്‍പത് ലക്ഷവും നല്‍കി. പകല്‍ നടത്തിയ പദ്ധതിപ്രകാരമായിരിക്കാം പെണ്‍കുട്ടി ഹാളില്‍ കിടന്നിരുന്ന സ്വാമിയെ ഇപ്രകാരം ചെയ്തതെന്നാണ് അമ്മയും സഹോദരനും പറയുന്നത്. താന്‍ അകത്തെ മുറിയിലേക്ക് പോയപ്പോളാണ് പെണ്‍കുട്ടി ഇത് ചെയ്തത്. ബഹളം കേട്ട് വന്നപ്പോള്‍ സ്വാമി രക്തത്തില്‍ കുളിച്ചുകിടക്കുന്നതും പെണ്‍കുട്ടി പുറത്തേക്കു ഓടുന്നതും കണ്ടു. പിന്നീട് ഉയര്‍ന്ന ഒരു പോലീസ് അധികാരിയുടെ വീട്ടിലാണ് മകള്‍ ഓടി കയറിയത്.സംഭവത്തിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ തങ്ങളോട് മകളെ സ്വാമി ബലാത്സംഗം ചെയ്തതായും 40 ലക്ഷം രൂപ സ്വാമി വാങ്ങിയതായും മൊഴി നല്‍കണമെന്ന് നിര്‍ബന്ധിച്ചതായി ഇവര്‍ പറയുന്നു. മകളുടെ മുറിയിലോ വീട്ടിന്റെ മറ്റേതിങ്കിലും ഭാഗത്തോ സ്വാമി പോയിട്ടില്ലെന്നും സ്വാമിക്ക് അത്തരത്തിലൊരു ബന്ധം ഇതുവരെ ആരുമായും ഉണ്ടായിട്ടില്ലെന്നും മകളുടെ കാമുകനും ഇതില്‍ പങ്കുണ്ടെന്നും അമ്മ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനിലും നല്‍കിയ പരാതിയില്‍ പറയുന്നു.