സ്വന്തം ലേഖകൻ
തിരുവനന്തപുരം: പെൺകുട്ടിയോടു അപമര്യാദയായി പെരുമാറിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം കേരളത്തിൽ ആഘോഷിക്കപ്പെടുമ്പോൾ അങ്ങ് ഭൂട്ടാനിലെ ക്ഷേത്രത്തിൽ ലിംത്തെയാണ് പൂജിപ്പിക്കപ്പെടുന്നത്.
ഗ്രാഫിക് നോവലിസ്റ്റ് ഷാരോൺ റാണിയാണ് ഈ വിചിത്ര ആചാരം തുറന്നു കാട്ടിയത്.
ഭൂട്ടാനിലെ വീടുകളുടെ ചുമരുകളിൽ റിബ്ബൺ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങളുണ്ടെന്നും അവയെ ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവർ കാണുന്നതെന്നും ഷാരോൺ പറയുന്നു.
ഇന്നും പുനാഖ മേഖലയിലെ ഒരു ക്ഷേത്രത്തിൽ പോയാൽ, ലിംഗത്തിന്റെ മാതൃകയിലുള്ള തടി തലയിൽ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുകയെന്നും ഷാരോൺ പറയുന്നു.
ആദ്യമായി ഭുട്ടാനിൽ എത്തിയപ്പോൾ ആകെ അദ്ഭുതമായിരുന്നു എല്ലാ വീടുകളുടെയും ചുമരുകളിൽ റിബ്ബൺ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങൾ. ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവർ അതിനെ കാണുന്നത്. നമ്മുടെ നാട്ടിലെ ശിവലിംഗം പോലെ. ഭൂട്ടാനിലെ പുനാഖ എന്ന സ്ഥലത്തു ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്.
പേര് ‘ചിമ്മി ലഖാങ്’. അവിടെ പണ്ട് ഒരു സന്യാസി ഉണ്ടായിരുന്നു. പേര് ‘ഡ്രൂക്പ കിൻലെ’, ‘ദി ഡിവൈൻ മാഡ് മാൻ’ എന്നായിരുന്നു ആൾ അറിയപ്പെട്ടിരുന്നത്. തന്റെ ലിംഗം പ്രദർശിപ്പിച്ച് അന്ന് നിലവിൽ നിന്നിരുന്ന സദാചാരത്തെ ചോദ്യം ചെയുകയും, പിശാചുക്കളെ ഓടിക്കുകയും ചെയ്തിരുന്നു എന്നാണ് കഥ. ഇപ്പോഴും ആ ക്ഷേത്രത്തിൽ പോയാൽ തടിയുടെ ഒരു കൂറ്റൻ ലിംഗം നമ്മുടെ തലയിൽ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുക.ലിംഗവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി ആചാരാനുഷ്ഠാനങ്ങളാണ് ഈ പ്രദേശത്തുള്ളത്.