ഇറക്കം കുറഞ്ഞ വസ്ത്രത്തില്‍ അസ്വസ്ഥയായി സ്വര ഭാസ്കര്‍

നമ്മുടെ വസ്ത്രം എപ്പോഴും നമുക്ക് കംഫര്‍ട്ടബിള്‍ ആകണമെന്നില്ല. ഒട്ടും കംഫര്‍ട്ടബിള്‍ ആകാതെ വസ്ത്രം ധരിക്കുന്നത് ചിലപ്പോഴൊക്കെ ആത്മവിശ്വാസം കുറയാന്‍ കാരണമാകുകയും ചെയ്യും. അത്തരമൊരു അബദ്ധമാണ് ബോളിവുഡ് സുന്ദരി സ്വര ഭാസ്കറിനും സംഭവിച്ചത്. വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി എത്തിയതായിരുന്നു സ്വരയും കരീനയും സൊനം കപൂറും.  ചിത്രത്തിലുപരി സ്വരയുടെ വസ്ത്രമാണ് പരിപാടിയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഇറക്കം കുറഞ്ഞ വസ്ത്രത്തില്‍ എത്തിയ സ്വര പൂര്‍ണ്ണ സമയവും അസ്വസ്ഥയായിരുന്നു. കോട്ടഡ് സ്വീട്ട് ആണ് സ്വര ധരിച്ചിരുന്നത്. വേദിയിലെത്തിയ സ്വരയോട് സഹതാരം ശിഖ വസ്ത്രത്തിന്‍റെ കഴുത്ത് ശരിയാക്കാന്‍ പറഞ്ഞത് സ്വര അനുസരിച്ചിരുന്നു.യ പിന്നീട് പരിപാടിയിലുടനീളം തന്‍റെ വസ്ത്രം സ്ഥാനം തെറ്റുന്നുണ്ടോ എന്നായിരുന്നു സ്വരയുടെ ശ്രദ്ധ. യൂട്യൂബില്‍ പരിപാടിയുടെ വീഡിയോ അപ്ലോഡ് ചെയ്തതോടെ സ്വരയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തിയത്. ശിഖ പറഞ്ഞത് കേട്ട സ്വരയെ അഭിനന്ദിക്കുകയും എന്നാല്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പരിഹസിക്കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

Top