ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ തിരശ്ശീലയില്‍ കാണിച്ച സിനിമയാണ് ‘വീരേ ഡി വെഡ്ഡിംഗ്’. സിനിമയിലെ അഭിനയത്തിന് സ്വര ഭാസ്‌ക്കര്‍ ഏറെ അഭിനന്ദിക്കപ്പെട്ടു. എന്നാല്‍ ചില രംഗങ്ങള്‍ ഉപയോഗിച്ച് സ്വര ഭാസ്‌ക്കറിനെ തേജോവധം ചെയ്യാനും ചിലര്‍ മുതിരുന്നുണ്ട്. ഇതിനെല്ലാം കണക്കിന് മറുപടിയാണ് നടി നല്‍കുന്നത്.
അവസാനമായി ചിത്രത്തിലെ സ്വയംഭോഗ രംഗത്തെക്കുറിച്ച് ചോദിച്ച ഒരു വഷളനെയാണ് സ്വര കടുത്ത മറുപടിയിലൂടെ കുടുക്കിയത്. ചിത്രത്തിലെ രംഗം ചൂണ്ടിക്കാട്ടി സ്വരയുടെ അച്ഛനോടായിരുന്നു ട്വിറ്ററില്‍ അഗ്‌നിവീര്‍ എന്നയാളുടെ ചോദ്യം.
സര്‍, ആരാണീ നടി? എന്താണിവര്‍ ചെയ്യുന്നത്? എന്നായിരുന്നു വഷളന്റെ ചോദ്യം. ഉടന്‍ തന്നെ തക്ക മറുപടിയുമായി സ്വര രംഗത്തെത്തി. ‘ഞാന്‍ ഒരു അഭിനേത്രിയാണ്. ഒരു വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതായാണ് ഞാന്‍ അഭിനയിക്കുന്നത്. എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ നിങ്ങള്‍ക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ എന്നോടു നേരിട്ടു ചോദിക്കാം.’
‘ഒന്നുകൂടി, നിങ്ങളുടെ പേരിനൊപ്പമുള്ള വീര്‍ എടുത്തുമാറ്റൂ. ഇത്തരം ചീപ്പായ മാര്‍ഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവര്‍ അത്ര ധൈര്യശാലികളല്ല. ചിയേഴ്‌സ്,’ സ്വര മറുപടി നല്‍കി.