സ്വിഗ്ഗിയുടെ വാർഷിക ട്രെൻഡ് റിപ്പോർട്ടിന്റെ ഭാഗമായി, ആപ്പിൽ ഉപഭോക്താക്കൾ തിരഞ്ഞ വിചിത്രമായ കാര്യങ്ങൾ ആപ്പ്ഫുഡ് ഡെലിവറി ആപ്പ് ട്വിറ്ററിൽ ആണ് ഉപഭോക്താക്കളുടെ വിചിത്രമായ തിരയലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.
5.9k തവണയാണ് ആപ്പിൽ പെട്രോളിനെക്കുറിച്ച് തിരിഞ്ഞിരിക്കുന്നത്. അതിനിടെ, അടിവസ്ത്രങ്ങൾ 8.8k തവണ തിരഞ്ഞു. അടുത്ത തിരച്ചിൽ മമ്മിയെ ആയിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും, ആളുകൾ ഏകദേശം 7.2k തവണ മമ്മിയെ തിരഞ്ഞു.
മറ്റ് രണ്ട് തിരയലുകളിൽ സോഫയും കിടക്കയും ഉൾപ്പെടുന്നു. അവർ യഥാക്രമം 20.6k തവണയും 234k തവണയും തിരഞ്ഞു. സ്വിഗ്ഗിയുടെ വെളിപ്പെടുത്തൽ നെറ്റിസൺമാരെ ഞെട്ടിച്ചു.
രസകരമായ കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. “ആർക്കൊക്കെ ഉടനടി അടിവസ്ത്രം വേണം? അവർ എങ്ങനെ ഡെലിവറി എടുക്കും?” എന്നാണ് ഒരാളുടെ കമന്റ്. ആപ്പിൽ തിരയുന്ന വളരെ സ്വകാര്യമായ കാര്യമാണെന്ന് വിചാരിച്ചാണ് ആളുകൾ ഇത്തരത്തിൽ സേർച്ച് നടത്തിയത് എന്നാണ് ഒരാളുടെ കമന്റ്.
അതേസമയം കഴിഞ്ഞ ആളുകൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്ന് സ്വിഗി വെളിപ്പെടുത്തി. ചിക്കൻ ബിരിയാണ് ആണ് ആളുകൽ കൂടുതൽ തിരഞ്ഞത്. ചിക്കൻ ബിരിയാണിക്ക് ശേഷം സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത അഞ്ച് വിഭവങ്ങൾ മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ് എന്നിവയാണ്.
ഒരു മിനിറ്റിൽ 137 ബിരിയാണികൾ ഓർഡർ ചെയ്യപ്പെടുന്ന വിഭവം. അതായത് ഒരു സെക്കൻഡിൽ 2.28 ബിരിയാണി. 2022-ലെ ചാർട്ടുകളിൽ ബിരിയാണി മുന്നിൽ നിൽക്കുമ്പോൾ, ഇന്ത്യക്കാർ ഈ വർഷം ഇതുവരെ 40 ലക്ഷം സമൂസ ഓർഡറുകൾ ആണ് സ്വിഗിക്ക് നൽകിയത്. അതേസമയം, പോപ്‌കോൺ മാത്രം 22 ലക്ഷം ഓർഡറുകൾ ലഭിച്ചു – മിക്കതും രാത്രി 10 മണിക്ക് ശേഷമാണ്..