ആശുപത്രികിടക്കിയില്‍ മലയാളി അമ്മ ഉപേക്ഷിച്ച കുഞ്ഞ് ഇന്ന് സ്വറ്റസര്‍ലണ്ടിലെ എംപി

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആശുപത്രികിടക്കയില്‍ മലയാളി സ്ത്രീ ഉപേക്ഷിച്ച കുഞ്ഞ് ഇന്ന് സ്വിറ്റസര്‍ലണ്ട് പാര്‍ലമെന്റില്‍ എം പി. ആശുപത്രിയില്‍ നിന്നും ജര്‍മ്മന്‍ ദമ്പതികള്‍ കുഞ്ഞിനെ ദത്തെടുത്തു പിന്നീടുള്ള ജീവിതം സിനിമാക്കഥയെയും വെല്ലുന്നതാണ് അതാണ് സ്വിസര്‍ലണ്ടിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എം പിയായ നിക്ളൗസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന നികിന്റെ കഥ. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ തേടി കേരളത്തിലെത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാതെ മടങ്ങുകയായിരുന്നു.

അമ്മയുടെ പേര് അനസൂയ എന്നും അവര്‍ ഒരു ബ്രാഹ്മണ്‍ യുവതി ആണെന്നും മാത്രമാണ് നിക്കിന് അറിവുള്ളത്. അച്ഛന്‍ ആരാണെന്നും എന്തുകാരണം കൊണ്ടാണ് തന്നെ മാതാവ് ഉപേക്ഷിച്ചതെന്നോ അദ്ദേഹത്തിന് അറിയില്ല. ഇന്ത്യയിലെ അനാഥാലയത്തില്‍ വളരേണ്ടിയിരുന്ന നിക് എത്തിയപ്പെട്ടത് പുതിയ ലോകത്തായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മ മലയാളി ആണെങ്കിലും കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ വച്ചായിരുന്നു നിക്കിന്റെ ജനനം. 1970 മെയ് ഒന്നിന് രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമോറിയല്‍ ആശുപത്രി ആയിരുന്നു ജന്മസ്ഥലം. അമ്മയെ കുറിച്ച് കാര്യമായ അറിവുകള്‍ നിക്കിനില്ല. അമ്മയെ കുറിച്ച് പറഞ്ഞു കേട്ട കാര്യങ്ങള്‍ മാത്രമാണ് നിക്കിനുള്ള അറിവ്. അന്ന് ചോരക്കുഞ്ഞായിരുന്ന തന്നെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണം എന്നു മാത്രം പറഞ്ഞു കൊണ്ടാണ് അമ്മ പോയത്. വനിതാ ഡോക്ടര്‍ ഫ്ളൂക്ഫെല്ലിനെയായിരുന്നു ആ മാതാവ് കുഞ്ഞിനെ ഏല്‍പ്പിച്ചത്. ഫ്ളൂക്ക്ഫെല്ലായിരുന്നു നിക്കിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ വ്യക്തി.

തലശേരിയില്‍ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മന്‍ സ്വദേശികളായ എന്‍ജിനീയര്‍ ഫ്രിറ്റ്സും ഭാര്യ എലിസബത്തും മലേറിയക്കു ചികിത്സ തേടി ലെംബാര്‍ഡ് ആശുപത്രിയില്‍ എത്തിയ വേളയിലായിരുന്നു നിക്കിന്റെ ജനനവും. ഇതോടെ മാതാവ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ ദത്തെടുക്കാന്‍ ഇവര്‍ തയ്യാറായി. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങളെല്ലാം പാലിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയ്ക്ക് മനസു മാറി തിരികെ എത്തുമോ എന്നറിയാന്‍ വേണ്ടി ആ ജര്‍മ്മന്‍ ദമ്പതികള്‍ രണ്ട് വര്‍ഷം കാത്തിരുന്നു. കുഞ്ഞിന്റെ മാതാവ് അനസൂയയെ തേടി ഫ്രിറ്റ്സും എലിസബത്തും മലയാളം പത്രങ്ങളില്‍ പരസ്യം നല്‍കി. പക്ഷേ, അനസൂയ വന്നില്ല. ഇതോടെ നിയമപ്രകാരം ജര്‍മ്മന്‍ ദമ്പതികള്‍ കുഞ്ഞു നിക്കിനെ ദത്തെടുത്തു. അന്ന മാതാവിനെ തേടിയുള്ള പത്രപ്പരസ്യം നിക്ക് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം സൈക്കോളജിയിലും മാനേജ്മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് ഇപ്പോള്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്നൊവേഷനില്‍ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനുമാണ്. രാഷ്ട്രീയ രംഗത്തും അദ്ദേഹം താല്‍പ്പര്യം കാണിച്ചപ്പോള്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എംപിയായും മാറി. ബ്രാഹ്മണനായി ജനിച്ച വ്യക്തി ക്രൈസ്തവ പാര്‍ട്ടിയുടെ എംപിയായി പരിണമിക്കുകയായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ ജനപ്രിയമായിക്കഴിഞ്ഞ ഇഞ്ചിനീര് പാനീയം അദ്ദേഹത്തിന്റേതാണ് പേര് സിന്‍ജി.

. സ്വിറ്റ്സര്‍ലന്‍ഡുകാരി ബിയാട്രീസിനെയാണ് ജീവിതസഖിയാക്കിയത്. ഇവര്‍ക്ക് ഒരു മകള്‍ പിറന്നപ്പോള്‍ നിക്ക് അമ്മയെ ഓര്‍ത്തു. ആ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി അനസൂയ എന്നു പേരുമിട്ടു. പിന്നാലെ രണ്ട് ആണ്‍കുട്ടികളും ഇവര്‍ക്ക് പിന്നു. ലെ ആന്ത്രോയും മി ഹാറബിയും. രാഷ്ട്രീയ ജീവിതവുമായി മുന്നോട്ടു പോകുന്ന നിക്കിന് ആഗ്രഹം കേരളത്തില്‍ ഉടനീളം ഹൗസ്ബോട്ടില്‍ സഞ്ചരിക്കണം എന്നാണ്. 25ാം വിവാഹ വാര്‍ഷികം തന്നെ അദ്ദേഹം ഇതിനായി തിരഞ്ഞെടുക്കുന്നു. കേരളത്തിലേക്കുള്ള വരന് ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞയുന്നത്.

Top