കൊച്ചി:സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് വിപുലമായ സംവിധാനാം സർക്കാർ ഒരുക്കുന്നു . സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു.പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടി നാം മുന്നോട്ടിന്റെ രണ്ടാംഭാഗം ഇന്ന് രാത്രി 7.30ന് പീപ്പിള്‍ ടിവി സംപ്രേക്ഷണം ചെയ്യും.
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് വിപുലമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.കേസുകള്‍ വര്‍ദ്ധിച്ചുവരുന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.അതിനാല്‍ അതിനെ ഗൗരവത്തോടെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സമഗ്രമായ വനിതാ നയം ആവിഷ്‌കരിക്കും.സ്ത്രീ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി, പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ അറിയിച്ചു.നാം മുന്നോട്ടിന്റെ രണ്ടാം ഭാഗം ഇന്ന് രാത്രി 7.30 ന് പീപ്പിള്‍ ടിവി സംപ്രേക്ഷണം ചെയ്യും.