സിറിയയിലെ അവസാന ഐസിസ് താവളവും സൈന്യം തകർത്തതായി റിപ്പോർട്ട്. സിറിയയിലെ പൗരാണിക പ്രദേശമായ പാൽമിറക്ക് സമീപമുള്ള കിഴക്കൻ പ്രദേശമായ അൽ സുഖയാണ് സൈന്യം ഐസിസിന്റെ കയ്യിൽ നിന്ന് തിരിച്ചു പിടിച്ചതെന്ന് വാര്‍ത്തകള്‍ വരുന്നത്.
റഷ്യൻ സൈന്യത്തിന്റെ സഹകരണത്തോടെ നടന്ന ആക്രമണം മണിക്കൂറോളം നീണ്ടു നിന്നിരുന്നു.2015 മുതൽ ഐസിസിന്റെ നിയന്ത്രണത്തിലായിരുന്നു അൽ സുഖ നഗരം.എന്നാൽ സംഭവത്തെ പറ്റി സിറിയൻ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മെയ് മാസം മുതൽ സിറിയയിൽ റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ ഐസിസിനെതിരെയുള പോരാട്ടം നടക്കുന്നുണ്ട്. ദേ ഇസോർ അടക്കം പല പട്ടണങ്ങളും ഇതിനോടകം തന്നെ സിറിയൻ സൈന്യം തിരിച്ചു പിടിച്ചിട്ടുണ്ട്.
2015 മുതലാണ് അൽ സുഖ നഗരം ഐസിസ് പിടിച്ചെടുക്കുന്നത്. ഐസിസിന്റെ അധീനതയിലായിലുണ്ടായ ഏറ്റവും അവസാന നഗരമാണിത്.
ഇറഖിലെ മൊസൂളിൽ സൈന്യത്തിൻ നിന്ന് കനത്ത തിരിച്ചടിയേറ്റ ഭീകരസംഘടനയായ ഐസിസിന്റെ അടുത്ത ലക്ഷ്യം അഫ്ഗാനെന്ന് സൂചന. അടുത്തടുത്ത ദിവസങ്ങളിലായി അഫാഗാനിലുണ്ടായ ആക്രമണം ഇതിനുള്ള സൂചനയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം ഷിയ വിഭാഗക്കാരുടെ പള്ളിയിലും അഫ്ഗാനിലെ ഇറാൻ എംബസിയിലും ഐസിസ് ആക്രമണം നടത്തിയിരുന്നു.