ആദ്മാവില്‍ ദരിദ്രന്‍മാര്‍ ഭാഗ്യവാന്‍മാര്‍ …. നോട്ടുമാലകള്‍ അണിഞ്ഞുള്ള മെത്രാന്റെ നടത്തം സോഷ്യല്‍ മീഡിയയായില്‍ വൈറല്‍ . ക്രിസ്തീയതയുടെ അധ:പതനമെന്ന് വിശ്വാസികള്‍

കൊച്ചി: നോട്ടുമാലകള്‍ അണിഞ്ഞുള്ള മെത്രാന്റെ നടത്തം സോഷ്യല്‍ മീഡിയയായില്‍ വൈറലാവുന്നു.സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ നോട്ട് മാല അണിഞ്ഞുള്ള ഫോട്ടൊയാണ് കടുത്ത വിമര്‍ശശനത്തിനും പ്രതിക്ഷേധത്തിനും കാരണമായിരിക്കുന്നത് .പള്ളി ചടങ്ങുകളുടെ ഭാഗമായുള്ള ചിത്രമാണ് പ്രചരിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് പല അഭിപ്രായ പ്രകടനങ്ങളും സോഷ്യല്‍ മീഡിയിയില്‍ സജീവാണ്. ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ അധ:പതിക്കുമ്പോള്‍ അത് വലിയ വേദനയാണ്. അതുകൊണ്ടാണ് ക്രിസ്തീയതയുടെ അധ:പതനവും കമ്മ്യൂണിസത്തിന്റെ അധ:പതനവും സുമനസ്സുകളെ വല്ലാതെ വേദനിപ്പിക്കുന്നതും അവര്‍ പ്രതികരിക്കുന്നതുമെന്നാണ് ഫാജര്‍ ജിജോ കുര്യനെ പോലുള്ളവര്‍ കുറിക്കുന്നത്.

 

2007 ല്‍ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടുമാലകള്‍ ഉണ്ടാക്കരുതെന്നും അവ അണിയരുതെന്നും മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നുവെന്നും ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ പടത്തിന്റെ ആധികാരകതയെ ചോദ്യം ചെയ്തു അഭിപ്രായ പ്രകടനങ്ങളെത്തുന്നു. ഉത്തരേന്ത്യയില്‍ ഇത്തരം കറന്‍സി മാലകള്‍ കടകളില്‍ ലഭ്യമാണ്. പക്ഷേ അത് ഒറിജിനല്‍ കറന്‍സി അല്ല..’മിഠായി നോട്ടുകള്‍’ ആണ്. ലക്ഷണം കണ്ടിട്ട് അതുപോലെ തോന്നുന്നുവെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

 

എന്നാല്‍ ഈ ‘രൂപ’താ, രൂപത… എന്ന് കേട്ടപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല, അല്ല ദൂര്‍ത്ത് ഒഴിവാക്കാന്‍ പറഞ്ഞ കര്‍ദ്ദിനാള്‍ ആലഞ്ചേരിയല്ലയോ അത്..!!(ഫോട്ടോഷോപ്പ് ആണെങ്കില്‍ ഒറിജിനല്‍ കൊണ്ടുവരട്ടെ) എന്ന തരത്തിലെ പരിഹാസങ്ങളാണ് നിറയുന്നത്. ഇത് ഫോട്ടോ ഷോപ്പ് ആണെന്ന് കരുതുന്നില്ല, യദാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ളത് തന്നെയാകും, കാരണം കര്‍ദ്ദിനാള്‍ ഇപ്പോള്‍ ഡല്‍ഹി-ഫരീദാബാദ് രൂപതയില്‍ സന്ദര്‍ശനത്തിലാണ്. ഇത്തരം നോട്ട് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള മാലകള്‍ അണിയിച്ച് സ്വീകരിക്കുക, നോര്‍ത്ത് ഇന്ത്യയിലെ ഒരു രീതിയാണെന്ന പ്രതികറണവും എത്തുന്നു.note-bishop-2

വിവാഹത്തിനു വരന്‍ പള്ളിയില്‍ വരുന്നത് കുതിരപ്പുറത്ത് ഒരു വാള്‍ പിടിച്ച്, ഇത്തരം മാല അണിഞ്ഞാണു. സ്വാഭാവികമായും വിശിഷ്ടവ്യക്തികളെ സ്വീകരിക്കാനും അവര്‍ അതേ രീതിയാണു സ്വീകരിക്കുന്നത്. ബഹു. മാര്‍ ഫ്രാങ്കോ മുളക്കള്‍, ഡല്‍ഹിയില്‍ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെടുമ്പോള്‍, പഞ്ചാബിലെ ജലന്ധര്‍ രൂപതയില്‍ നിന്നുള്ള അദ്ദേഹത്തെ അവര്‍ വേദിയിലേക്ക് ആനയിച്ചത് ഇത്തരത്തില്‍ മാലയിട്ട് കുതിരപ്പുറത്തായിരുന്നു. ഇതിനപ്പുറം ഈ ഫോട്ടോയില്‍ വിമര്‍ശിക്കാന്‍ മാത്രം ഒന്നും ഇല്ല. ഇത് പിതാവ് നിര്‍ബന്ധിച്ച് ആവശ്യപ്പെട്ട് ഇട്ടതൊന്നും ആയിരിക്കില്ല. പിന്നെ വിമര്‍ശിക്കാനും പല്ലിട കുത്തി നാറ്റിക്കാനും അവസരം നോക്കിയിരിക്കുന്നവര്‍ക്ക് ഒരു സുഖം-എന്നാണ് മറ്റൊരു കമന്റ്
പക്ഷേ ഫോട്ടോ വ്യക്തമായി പരിശോധിച്ചാല്‍ ഇത് കേരളമാണെന്ന് വ്യക്തമാകും. പുറകിലെ റോഡും ഇലക്ട്രിക് പോസ്റ്റുമെല്ലാം കേരളത്തിലേതിന് സമാനമാണ്. ഏതായാലൂം വിനയാന്വിതനായ ക്രിസ്തു ഇതാ ലാളിത്യത്തിന്റെ പ്രതീകമായ കഴുതപ്പുറത്തേറി വരുന്നു…ഓശാനാ ഓശാനാ ദാവീദിന്റെ പുത്രനോശാനാ എന്നിങ്ങനെയുള്ള കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാവുകയാണ്. ലളിതജീവിതത്തിലേക്കു സഭയെ ആകമാനം ആഹ്വാനം ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പായുടെ ചൈതന്യത്തിനു യോജിച്ച രീതിയില്‍ തിരുനാള്‍ ആഘോഷങ്ങളെ നമുക്കു നവീകരിക്കാമെന്ന് ആഹ്വാനം ചെയ്ത കര്‍ദിനാളാണ് ആലഞ്ചേരി. അതു തന്നെയാണ് വിമര്‍ശനങ്ങളുടെ മൂര്‍ച്ഛ കൂട്ടുന്നതും .

പള്ളിപ്പെരുനാളുകള്‍ അടിമുടി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഏറെ കൈയടി നേടിയിരുന്നു. പള്ളിമുറ്റങ്ങളെ ബഹളമയമാക്കുന്ന വെടിക്കെട്ട്, ഊട്ട്, മൈക്ക് അനൗണ്‍സ്‌മെന്റ്, വാദ്യമേളങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. ആത്മീയമായ അനുഭൂതി നല്‍കുന്നതാവണം തിരുനാളുകള്‍.

തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന എന്ന പേരില്‍ പുറത്തിറക്കിയ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കും വഴി വച്ചു. അതുകൊണ്ട് തന്നെയാണ് നോട്ട് മാലയണിഞ്ഞുള്ള അലഞ്ചേരിയുടെ ചിത്രവും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്.

Top