ട്വന്റി ട്വന്റി ലോകകപ്പിനു പാക്കിസ്ഥാനില്ല; വരണമെന്നും സുരക്ഷ ഒരുക്കാമെന്നും ബിസിസിഐ

സ്‌പോട്‌സ് ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ പാകിസ്താൻ ക്രിക്കറ്റ് ടീം പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാക് ടീം പിൻവാങ്ങുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് പാക് ക്രിക്കറ്റ് ബോർഡിന് പാക് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. പാകിസ്താൻ ടീമിൻറ മൽസരങ്ങളിൽ ശിവസേന അടക്കമുള്ളവരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാലാണ് ടീമിൻറ സുരക്ഷ സംബന്ധിച്ച് പാക് സർക്കാർ നിലപാട് കൈകൊണ്ടത്. ഐ.സി.സി ബോർഡ് യോഗത്തിൽ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷെഹരിയാർ ഖാൻ ഇക്കാര്യങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്. സർക്കാരിന്റെ തീരുമാനത്തിനനുസരിച്ചാകും ടീം ലോകകപ്പിൽ പങ്കെടുക്കുന്നത്. എന്നാൽ പാകിസ്താന്റെ പിന്മാറ്റം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ലഭിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരക്ഷ സംബന്ധിച്ച ആശങ്കകൾ പാക് ക്രിക്കറ്റ് ബോർഡ് നേരത്തേ ഉയർത്തിയിരുന്നു. ലോകകപ്പിലെ പാകിസ്താന്റെ മൽസരങ്ങൾ നിഷ്പക്ഷ വേദികളിലേക്ക് മാറ്റണമെന്ന് അവർ നിർദേശിച്ചിരുന്നു. മാർച്ച് 22 ന് മൊഹാലിയിൽ ന്യൂസിലൻഡിനെതിരെയാണ് പാകിസ്താൻറ ആദ്യ മത്സരം. മാർച്ച് 19ന് ധർമ്മശാലയിൽ ഇന്ത്യയുമായും പാകിസ്താന് മത്സരമുണ്ട്.

Top