തൊഴിലാളി പാർട്ടി നേതാവ് സമ്പത്ത് ടിഎ,ഡിഎ കൈപ്പറ്റിയത് 38 ലക്ഷത്തിലധികം! കേരളത്തില്‍ നിന്നുള്ള എംപിമാരടക്കമുള്ളവരുടെ ധൂര്‍ത്തിന്റെ കണക്ക് പുറത്ത്; ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ടിഎ,ഡിഎ കൈപ്പറ്റിയ ആദ്യ പത്ത് പേരില്‍ അഞ്ച് പേരും കേരളത്തില്‍ നിന്നുള്ളവര്‍

ന്യൂഡല്‍ഹി: ടിഎ,ഡിഎ ഇനത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍ ഒരു വര്‍ഷം ചെലഴിച്ചത് 95 കോടി രൂപ. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ടൈംസ് നൗ പുറത്തുവിട്ട കണക്കുകളാണിത്. ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ടിഎ,ഡിഎ കൈപ്പറ്റിയ ആദ്യ പത്ത് എംപിമാരുടെ വിവരങ്ങളാണ് വിവരാവകാശ രേഖ സഹിതം ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ശ്രദ്ധേയമായ കാര്യം അഞ്ച് പേര്‍ കേരളത്തില്‍ നിന്നുള്ള എംപിമാരാണ് എന്നതാണ്. എ.സമ്പത്ത്, പി.കെ.ശ്രീമതി, കെ.സി.വേണുഗോപാല്‍, കെ.വി.തോമസ്, എം.ബി.രാജേഷ്, എന്നിവര്‍ 30 ലക്ഷത്തിലധികമാണ് ഈ ഇനത്തില്‍ ചെലവഴിച്ചത്. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

 

യാത്രാപ്പടി ഇനത്തില്‍ വലിയ തുകയാണ് ഈ പത്ത് എംപിമാര്‍ ചെലവാക്കിയത്. പാര്‍ലമെന്റ് സമ്മേളനം മുന്‍കൂട്ടി അറിഞ്ഞിട്ടും അവസാന നിമിഷത്തില്‍ ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകള്‍ എടുത്താണ് ഈ എംപിമാര്‍ യാത്ര ചെയ്തിരിക്കുന്നത്. ലോക്‌സഭാ സമ്മേളനങ്ങള്‍ നേരത്തെ തന്നെ നിശ്ചയിക്കുന്നതായതിനാല്‍ തന്നെ വിമാന ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാവുന്നതാണ്. എന്നാല്‍ അത് ചെയ്യാതെയാണ് എംപിമാര്‍ അവസാന നിമിഷത്തില്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റുകള്‍ എടുക്കുന്നതെന്നാണ് ടൈംസ് നൗ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ്റിങ്ങല്‍ എംപി എ സമ്പത്ത് 38 ലക്ഷമാണ് ടിഎ, ഡിഎ ഇനത്തില്‍ കൈപ്പറ്റിയത്. പി.കെ.ശ്രീമതി, ആലപ്പുഴയില്‍ നിന്നുള്ള കെ.സി വേണുഗോപാല്‍ എന്നിവര്‍ 32 ലക്ഷം വീതവും, കെ.വി.തോമസ് 31 ലക്ഷവും എം.ബി.രാജേഷ് 30 ലക്ഷവുമാണ് ഈ ഇനത്തില്‍ ഒരു വര്‍ഷംകൊണ്ട് കൈപ്പറ്റിയിട്ടുള്ളത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെ എംപി കെ ഗോപാല്‍ ആണ് ഏറ്റവും കൂടുതല്‍ ടിഎ,ഡിഎ കൈപ്പറ്റിയത്. 57 ലക്ഷം രൂപ.

എഐഎഡിഎംകെയുടെ മറ്റൊരു എംപിയായ പി കുമാറാണ് രണ്ടാം സ്ഥാനത്ത്. 44 ലക്ഷം രൂപയാണ് കുമാര്‍ യാത്രാപ്പടിയുടെ പേരില്‍ എഴുതി എടുത്തത്. ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നുള്ള എംപി ബിഷ്ണു പാഡ റേ 41 ലക്ഷമാണ് കൈപ്പറ്റിയിരിക്കുന്നത്.

ബിഹാറില്‍ നിന്നുള്ള ബിജെപി എംപി ഹരി മാഞ്ചിയും മധ്യപ്രദേശില്‍ നിന്നുള്ള ജ്യോതി ദ്രുവും 31 ലക്ഷം വീതമാണ് കൈപ്പറ്റിയിരിക്കുന്നത്.

കണക്കുകള്‍ ഇങ്ങനെ:

എ സമ്പത്ത് – 38,19,300 (സിപിഐഎം, കേരളം)
പി.കെ.ശ്രീമതി- 32,58,739 (സിപിഐഎം, കേരളം)
കെ.സി.വേണുഗോപാല്‍- 32,12,771 (കോണ്‍ഗ്രസ്, കേരളം)
കെ.വി.തോമസ് – 31,34,607 (കോണ്‍ഗ്രസ്, കേരളം)
എം.ബി.രാജേഷ്- 30,27,628 (സിപിഐഎം, കേരളം)

കെ ഗോപാല്‍ 57,54,307 (എഐഎഡിഎംകെ, തമിഴ്‌നാട്)
പി.കുമാര്‍- 44,29,901 (എഐഎഡിഎംകെ, തമിഴ്‌നാട്)
ബിഷ്ണു പാഡ റേ- 41,06,684 (ബിജെപി, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ഐലന്റ്)
ഹരി മാഞ്ചി – 31,47,064 (ബിജെപി, ബിഹാര്‍)
ജ്യോതി ദ്രുവ് – 31,40,857 (ബിജെപി, മധ്യപ്രദേശ്)

അതേസമയം രാജ്യസഭയില്‍ നിന്നുള്ള കണക്കുകളിലും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മുന്‍പന്തിയിലാണ്. സിപിഐമ്മിലെ ഇ നാരായണന്‍ 58,24,502 രൂപയാണ് യാത്രാപ്പടി ഇനത്തില്‍ വാങ്ങിയത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയായ ജോയ് എബ്രഹാം 47,03,278 രൂപയാണ് പോക്കറ്റിലാക്കിയത്. സിപിഐഎം നേതാവ് ഋതബ്രതാ ബാനര്‍ജിയാണ് രാജ്യസഭാ എംപിമാരില്‍ ഏറ്റവും കൂടുതല്‍ ഈ ഇനത്തില്‍ എഴുതിയെടുത്തത്. 69 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ടിഎ.

 

Top