ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് തബു. മോഹന്‍ലാലിനൊപ്പം മലയാളത്തിലെത്തി കേരളീയരുടേയും മനം കവരാന്‍ തബുവിനായി. ഇപ്പോഴും സൗന്ദര്യത്തിന് കോട്ടം തട്ടാതെ കാക്കാന്‍ തബുവിനായിട്ടുണ്ട്. ഷാഹിദ് കപൂറിന്റെ അമ്മയായി അഭിനയിച്ചിട്ടുപോലും ആ സൗന്ദര്യത്തിന്റെ പ്രഭ മങ്ങിയിട്ടില്ല. ഇന്നും ചെറുപ്പക്കാരുടെ നായികയായി അഭിനയിക്കാനുള്ള ഗ്ലാമര്‍ തബുവിനുണ്ടെന്നാണ് ബോളിവുഡിലെ അടക്കംപറച്ചില്‍.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം തബു ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു. ഇപ്പോള്‍ പ്രായം 46 ആയെങ്കിലും നാല്‍പതിനു മുകളില്‍ ആരും പറയില്ല. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നതാണ് കൗതുകം. ഒറ്റയ്ക്കു ജീവിക്കുന്നത് പ്രത്യേകസുഖമാണെന്നാണ് താരം പറയുന്നത്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല മലയാളത്തില്‍ കാലാപാനിയിലാണ് തബു ആദ്യമായി അഭിനയിച്ചത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി. കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയുമായി.
കാര്യമിതൊക്കെയാണെങ്കിലും താന്‍ വിവാഹം കഴിക്കാത്തതിനു കാരണം അജയ് ദേവ്ഗണ്‍ ആണെന്നാണ് താരം ആരോപിക്കുന്നത്. അജയ് ദേവ് ഗണും താനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ പത്തുവര്‍ഷത്തിലധികം താമസിച്ചുവെന്നും തനിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളൊന്നും അയാള്‍ക്ക് മറക്കാനാവില്ലെന്നും തബു പറയുന്നു.
വിവാഹം കഴിക്കാത്തതു കൊണ്ട് പ്രത്യേകം നിരാശയില്ലെന്നും താന്‍ സിനിമയില്‍ വന്ന സമയത്താണ് അജയ് ദേവ് ഗണുമായി അടുക്കുന്നതെന്നും പിന്നീട് വര്‍ഷങ്ങളോളം തങ്ങള്‍ എല്ലാ അര്‍ഥത്തിലും ഒന്നായിയാണ് ജീവിച്ചതെന്നും നടി പറയുന്നു. എന്നാല്‍ പിന്നീട് അജയ് കാജോളുമായി അടുക്കുകയും അവരെ വിവാഹം കഴിക്കുകയുമായിരുന്നു. ദില്‍വാലെ ദുല്‍ഹനിയേ ലേ ജായേംഗെയില്‍ അഭിനയിക്കുമ്പോഴാണ് അജയ് ദേവ് ഗണ്‍ കാജോളുമായി പ്രണയത്തിലാകുന്നത്. അതോടെ തബുവിന്റെ കാര്യം കഷ്ടത്തിലുമായി.