സൈനികര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ധാരണാപത്രം പുതുക്കി ഐസിഐസിഐ ബാങ്ക്-ഇന്ത്യന്‍ ആര്‍മി
October 28, 2021 5:01 pm

കൊച്ചി: കരസേനയിലെ എല്ലാ റാങ്കുകളിലും  സേവനമനുഷ്ഠിക്കുന്നതും വിരമിച്ചവരുമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഐസിഐസിഐ ബാങ്കും ഇന്ത്യന്‍ ആര്‍മിയും തമ്മിലുള്ള ധാരണാ പത്രം പുതുക്കി.  ഡിഫന്‍സ് സാലറി അക്കൗണ്ട് വഴിയാണ് വര്‍ധിപ്പിച്ച തോതിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇതനുസരിച്ച് 50 ലക്ഷം രൂപ വരെയുള്ള പേഴ്സണല്‍ ആക്സിഡന്‍റ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഭീകരാക്രമണമാണെങ്കില്‍ പത്തു ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. സീറോ ബാലന്‍സ് അക്കൗണ്ട്, മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള ലോക്കര്‍ അനുവദിച്ചു നല്‍കല്‍, ഐസിഐസിഐ ബാങ്കിന്‍റേയും മറ്റ് ബാങ്കുകളുടേയും എടിഎമ്മുകളില്‍ പരിധിയില്ലാത്ത സൗജന്യ ഇടപാടുകള്‍ തുടങ്ങിയവയും പ്രത്യേക ആനുകൂല്യങ്ങളുടെ ഭാഗമാണ്. സൗജന്യ ക്രെഡിറ്റ് കാര്‍ഡും ലൈഫ്ടൈം കാലാവധിയോടെ ലഭിക്കും. നിലവിലുള്ള എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും പുതിയ ആനുകൂല്യങ്ങള്‍ സ്വമേധയാ ലഭിക്കും.  ഒരു കോടി രൂപ വരെയുള്ള എയര്‍ ആക്സിഡന്‍റ് പരിരക്ഷ, വിരമിച്ച പ്രതിരോധ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 80 വയസു വരെയുള്ള പരിരക്ഷ എന്നിവയും ലഭിക്കും. ഇന്ത്യന്‍ സൈന്യവുമായുള്ള ധാരണാപത്രം പുതുക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. തങ്ങളുടെ ശാഖകള്‍, എടിഎമ്മുകള്‍, ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകള്‍ എന്നിവയിലൂടെ,,,

ഒരു പട്ടാളക്കാരന്‍ വീടിനും നാടിനും വേണ്ടി കളയുന്നത് അവന്റെ യൗവനം മാത്രമല്ല; നിറങ്ങള്‍ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടിയാണ്…പട്ടാളക്കാരന്റെ ജീവിതത്തെക്കുറിച്ചുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു
November 3, 2018 12:01 pm

മകന് പട്ടാളത്തിലൊരു ജോലി കിട്ടണമെന്നത് മിക്ക വീട്ടുകാരുടെയും ആഗ്രഹമാണ്. +2 കഴിഞ്ഞാലുടനെ ടെസ്റ്റ് പാസായി ജോലി കിട്ടിയാല്‍ ഭാവി സുരക്ഷിതമെന്നാണ്,,,

Top