ഗവേഷണ റിപ്പോര്‍ട്ടില്‍ ഇഎസ്ജി റേറ്റിങുകള്‍ ഉള്‍പ്പെടുത്താന്‍ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കുന്നു
October 26, 2021 10:27 am

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ സേവന ബ്രോക്കിങ്,  നിക്ഷേപ സ്ഥാപനമായ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍  കമ്പനികളുടെ ഇഎസ്ജി റേറ്റിങ് ലഭ്യമാക്കാനായി മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കും.  കമ്പനികളെ കുറിച്ച് സമ്പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഷെയര്‍ഖാന്‍റെ നിക്ഷേപകരേയും ട്രേഡര്‍മാരേയും സഹായിക്കും. ഫണ്ടുകള്‍, ഓഹരികള്‍, പൊതു വിപണി ഡാറ്റ എന്നിവയെ കുറിച്ച് നിക്ഷേപ ഗവേഷണം നടത്തുന്ന ആഗോള മുന്‍നിര സ്ഥാപനമായ മോണിങ്സ്റ്റാര്‍ ആയിരിക്കും കമ്പനികളുടെ പാരിസ്ഥിതിക, സാമൂഹ്യ, ഭരണ ക്രമങ്ങളുമായി ബന്ധപ്പെട്ട (ഇഎസ്ജി) റേറ്റിങുകള്‍ നല്‍കുക. ഒരു സമ്പൂര്‍ണ ബ്രോക്കിങ് സ്ഥാപനം എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഗവേഷണ ഫലങ്ങള്‍ പ്രദാനം ചെയ്ത് ഏറ്റവും മികച്ച അറിവിന്‍റെ അടിസ്ഥാനത്തിലുളള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ പര്യാപ്തരാക്കുന്നതിലാണ് തങ്ങള്‍ എന്നും വിശ്വസിക്കുന്നതെന്ന് ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ സിഇഒ ജെയ്ദീപ് അരോര പറഞ്ഞു.  ഭാവിയിലേക്കായി പാരിസ്ഥിതിക, ഭരണ, സാമൂഹ്യ പ്രതിബദ്ധതകളോടെ മുന്നോട്ടു പോകുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണ്.  ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നു നേട്ടമുണ്ടാക്കാനാവും എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെയര്‍ഖാന്‍റെ വിശ്വാസ്യത വളരെ പേരു കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയ മോണിങ്സ്റ്റാര്‍ എംഡി ആദിത്യ അഗര്‍വാള്‍ തങ്ങള്‍ക്ക് അവരുടെ നിക്ഷേപകരെ,,,

Top