നൈക ഐപിഒ ഒക്ടോബര്‍ 28 മുതല്
October 26, 2021 10:19 am

കൊച്ചി: പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന കമ്പനിയായ നൈകയുടെ ഉടമസ്ഥരായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഒക്ടോബര്‍ 28 മുതല്‍ നവംബര്‍  ഒന്ന് വരെ നടക്കും.  ഒരു രൂപ മുഖവിലയുള്ള ഇക്വറ്റി ഷെയര്‍ ഒന്നിന് 1,085 രൂപ മുതല്‍ 1,125 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  കുറഞ്ഞത് 12 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 12ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 630 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും നിലവിലുള്ള ഓഹരി ഉടമകളുടെ 41,972,660  ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. അര്‍ഹരായ ജീവനക്കാര്‍ക്കായി 250,000  ഇക്വിറ്റി ഷെയറുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.,,,

Top