November 11, 2021 10:39 am
കൊച്ചി: മുന്‍നിര ലൈഫ് സയന്‍സ് കമ്പനിയായ ടാര്‍സണ്‍സ് പ്രൊഡക്റ്റ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 15 മുതല്‍ 17 വരെ നടക്കും. രണ്ടു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 635-662 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 22 ഓഹരികള്‍ക്കും തുടര്‍ന്ന് 22 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 150 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും 1.32 കോടി ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. 60,000 ഇക്വിറ്റി ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്ക് മാറ്റിവെച്ചിട്ടുണ്ട്. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.,,,