സംഘപരിവാർ താജ്മഹലിന്റെ ഗേറ്റ് തകർത്തു

ചരിത്രസ്മാരകമായ താജ്മഹലിനു നേരെ സംഘപരിവാർ ആക്രമണം. വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് തകർത്തു. ചുറ്റികകളും കമ്പിപ്പാരകളുമായി വന്നായിരുന്നു വിഎച്ച്പി പ്രവർത്തകരുടെ ആക്രമണം. സംഭവത്തെ ന്യായീകരിച്ച് വിഎച്ച്പി രംഗത്തെത്തിയിട്ടുണ്ട്. ബസായ് ഘട്ടിലുള്ള സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നിൽക്കുന്നത്. 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Top