ദൂഷമ്പെ: വിദേശ സ്വാധീനം തടയാനെന്ന പേരില്‍ താജികിസ്താന്‍ പൊലീസ് 13000 പേരുടെ താടിവടിക്കുകയും പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ വില്‍ക്കുന്ന 160 കടകള്‍ അടപ്പിക്കുകയും ചെയ്തു. സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പടെയുള്ള 1700 പേരെ മുഖമക്കന ധരിക്കുന്നത് തടഞ്ഞതായും പൊലീസ് മേധാവി ബഹ്റോം ശരീഫ്സോദ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മതമൗലിക വാദം തടയുന്നതിനാണ് ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഏഷ്യന്‍ രാജ്യമാണ് തജിക്കിസ്താന്‍. അഫ്ഗാന്‍ അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ സംസ്‌കാരത്തിലേക്ക് പുതിയ ആചാരങ്ങള്‍ കുടിയേറുന്നത് തടയാനും മതേതരത്വം ശക്തിപ്പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ നടപടി. ഇതിന്റെ ഭാഗമായി തജിക്കിസ്താനിലെ ഒരേയൊരു ഇസ്ലാമിക പാര്‍ട്ടിയായ ഇസ്ലാമിക് റിനൈസന്‍സ് പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കോടതി റദ്ദാക്കിയിരുന്നു.
അറബിക് പേരുകളും മാതൃ-പിതൃ സഹോദര പുത്രന്മാരെ വിവാഹം കഴിക്കുന്നതും നിരോധിച്ചിരുന്നു. പ്രസിഡന്റ് എമോമലി റഹ്‌മോന്‍ ഒപ്പുവയ്ക്കുന്നതോടെ പുതിയ ഭേദഗതികള്‍ നിയമമാകും.
കഴിഞ്ഞാഴ്ച അറബിക് പേരുകള്‍ നിരോധിക്കുന്ന നിയമം പാര്‍ലമെന്‍റ്ല്‍ വോട്ടിനിട്ടിരുന്നു. ഈ നിയമം പ്രസിഡന്‍റ് ഇമ്മോലി റെഹമോന്‍ അംഗീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. കൂടാതെ സെപ്തംബര്‍ മുതല്‍ താജികിസ്താനിലെ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടി ഇസ്ലാമിക് റിനൈസന്‍സിനെ സുപ്രീംകോടതി നിരരോധിക്കുകയും ചെയ്തിട്ടുണ്ട്.