കോട്ടയും :ഇന്നലെ കോട്ടയം പാലായില്‍ നടന്ന വനിതാകമ്മെഷന്റെ അദാലത്തില്‍ കമ്മീഷന്‍ ഞെട്ടി.. വിവാഹം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടപ്പോള്‍ യുവതിക്ക് വാട്സ് ആപ്പിലൂടെ തലാഖ് ചൊല്ലിയ പരാതി കേട്ടാണ് വനിതകമ്മീഷന്‍ ഞെട്ടിയത്….! പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്റെ അദാലത്തിലാണ് ഈ തലാഖിന്റെ കഥ പുറത്ത് വന്നത്.ഗള്‍ഫില്‍ ഉന്നത ജോലിയുള്ള യുവാവും ചേര്‍ത്തല സ്വദേശിനിയായ ഡോക്ടറും തമ്മില്‍ ഒന്നരവര്‍ഷം മുമ്പാണ് വിവാഹം നടന്നത്. 10 ലക്ഷം രൂപയും എണ്‍പത് പവനുമായിരുന്നു സ്ത്രീധനം. വിവാഹം കഴിഞ്ഞ് പത്താംദിവസം പ്രിയതമയെ നാട്ടില്‍ വിട്ട് യുവാവ് ഗള്‍ഫിലേക്കു പറന്നു. പന്ത്രണ്ടാംദിവസം വാട്സ് ആപ്പില്‍ യുവാവ് യുവതിക്ക് മെസ്സേജ് അയച്ചു; നിന്നെ ഞാന്‍ തലാഖ് (മൊഴി ചൊല്ലുന്നു) ചെയ്യുന്നു. അമ്പരന്നു പോയ യുവതിയും വീട്ടുകാരും വരന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. അവന് മാനസിക പ്രശ്നമാണ്. ഞങ്ങള്‍ എന്തു ചെയ്യാനാ എന്നായിരുന്നു വീട്ടുകാരുടെ മറുപടി. എങ്ങനെയെങ്കിലും യുവാവിനെ തിരികെ എത്തിച്ചു തരണമെന്നും ഒരു തരത്തിലും ഒത്തുപോകാന്‍ പറ്റില്ലെങ്കില്‍ കൊടുത്ത പണവും സ്വര്‍ണ്ണവുമെങ്കിലും തിരികെ തരണമെന്നും ഇന്നലെ വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീളാദേവിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് യുവതിയും അമ്മയും ആവശ്യപ്പെട്ടു. വൈക്കം സര്‍ക്കിള്‍ ഇന്‍സ്&സ്വ്ഞ്;പെക്ടറെ ഫോണില്‍ വിളിച്ച് യുവാവിനെയും ബന്ധുക്കളെയും എത്രയും വേഗം വനിതാകമ്മീഷനു മുന്നില്‍ ഹാജരാക്കാന്‍ ഡോ. ജെ. പ്രമീളാദേവി നിര്‍ദ്ദേശിച്ചു.
കാഞ്ഞിരപ്പളളി സ്വദേശികളായ ഭാര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞിട്ട് നാലു വര്‍ഷം. അച്ഛനോടൊപ്പം കഴിയുന്ന മകളെ കാണാനെങ്കിലും അനുവദിക്കണമെന്ന ആവശ്യവുമായാണ് നാല്പത്തഞ്ചുകാരിയായ വീട്ടമ്മ അദാലത്തില്‍ എത്തിയത്. ഭര്‍ത്താവിന്റെ തൊലിപ്പുറത്തുള്ള രോഗം മൂലം കൂടെക്കഴിയാനാവില്ലെന്നായിരുന്നു 45 കാരിയുടെ വാദം. വീട്ടമ്മയല്ല ഇവള്‍ നാട്ടമ്മയാണെന്നാണ് ഒരു കൗണ്‍സിലിംഗില്‍ തന്റെ ഭാര്യയെക്കുറിച്ച് കൗണ്‍സിലര്‍ പറഞ്ഞത് എന്നായിരുന്നു അറുപതുകാരനായ ഭര്‍ത്താവിന്റെ പുച്ഛത്തോടെയുള്ള മറുപടി.വീട്ടമ്മ ഇടയ്ക്ക് സ്കൂളില്‍ പോയി മകളെ കണ്ടതുമൂലം അവള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാവുകയും പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരുകയും ചെയ്തതായി അച്ഛന്‍ വനിതാ കമ്മീഷനില്‍ പരാതി പറഞ്ഞു. അമ്മയെന്നു പറയുന്ന സ്ത്രീയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്ന കത്തും അച്ഛന്‍ മുഖാന്തിരം പതിനാറുകാരി വനിതാകമ്മീഷന് കൊടുത്തയച്ചിരുന്നു. വനിതാകമ്മീഷന്റെ അടുത്ത അദാലത്തില്‍ മകളെ കൊണ്ടുവരണമെന്ന് ഡോ. ജെ. പ്രമീളാദേവി നിര്‍ദ്ദേശം നല്‍കി. നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയ ശേഷവും ഇരുവരും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നാട്ടിലും സമൂഹത്തിലും ഉയര്‍ത്തുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.വനിതാ കമ്മീഷന്‍ എസ്.പി സാം ക്രിസ്റ്റി ഡാനിയേല്‍, അഭിഭാഷകരായ ഉഷാ മേനോന്‍, അരുണ്‍, കോട്ടയം വനിതാസെല്‍ എസ്.ഐ എന്നിവരും വനിതാ കമ്മീഷനെ അദാലത്തില്‍ സഹായിക്കാനെത്തിയിരുന്നു