ഓരോ അമ്മയും മകനെ പഠിപ്പിക്കേണ്ട ലൈംഗിക ബോധവത്ക്കരണവുമായി ഒരു വീഡിയോ

സ്ത്രീകളോട് എങ്ങിനെയാണ് ഓരോ ആണ്‍കുട്ടിയും പെരുമാറേണ്ടത്, അല്ലെങ്കില്‍ പെരുമാറാന്‍ പഠിക്കേണ്ടത് എന്ന് കാണിച്ചു തരികയാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഈ കൊച്ചു വീഡിയോ. നിങ്ങള്‍ ദിവസേന നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് നിങ്ങളുടെ മകനോട് സംസാരിക്കൂ എന്ന (ടല്ക് റ്റൊ യൊുര്‍ സൊന്‍ അബൊുറ്റ് തെ സെക്സുല്‍ ഹരസ്സ്മെന്റ് യൊു ഫകെ എവെര്യ് ദയ്. ശ്ഹരെ യൊുര്‍ സ്റ്റൊര്യ്) വീഡിയോയില്‍ ഒരു അമ്മയും മകനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ കണ്ണു തുറപ്പിക്കുന്ന ഒരു വീഡിയോയാണിത്.

സ്ത്രീകളോട് നന്നായി പെരുമാറാന്‍ ഒരു ആണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്നാണ് പഠിക്കേണ്ടത്. അമ്മക്ക് ഇതില്‍ ചെറുതല്ലാത്ത ഒരു റോള്‍ ഉണ്ട്. നിങ്ങള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് മകനോട് പറയൂ, അവനില്‍ മാറ്റമുണ്ടാകുന്നത് കാണാമെന്ന് വീഡിയോയിലൂടെ പറയാതെ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top