തമനയ്ക്ക് അഭിനയിക്കാനറിയില്ലേ..? ബാഹുബലിയിൽ നിന്നും തമനയെ ഒഴിവാക്കിയതിനു കാരണം പൂർണതയില്ലാത്തത്

സിനിമാ ലേഖകൻ

ചെന്നൈ: ബാഹുബലി ഒന്നിൽ അവന്തിക എന്ന നായികയായി തകർത്ത് അഭിനയിച്ച തമിഴ്താരം തമനയെ രണ്ടാം ഭാഗത്തിൽ തഴഞ്ഞോ. ഒന്നാം ഭാഗത്തിൽ അവന്തിക എന്ന മുഴുനീള കഥാപാത്രമായി തകർത്ത് അഭിനയിച്ച തമനയ്ക്കു
തമന്നയ്ക്കു രണ്ടാംഭാഗത്തിൽ കാര്യമായ റോളൊന്നുമില്ല. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ തമന്ന കുതിര സവാരിയും ആയുധ പരിശീലനവും നടത്തുന്ന വാർത്ത വൈറലായിരുന്നു. രണ്ടാം ഭാഗത്തിൽ അനുഷ്‌കയ്ക്കാണ് പ്രാധാന്യമെങ്കിലും തമന്ന ഒട്ടും പ്രാധാന്യം കുറയാതെ ഉണ്ടാവുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോഴോ തമന്നയ്ക്ക് കാര്യമായ സീനുകളില്ല. ആരോ ഒതുക്കി കളഞ്ഞ പോലെ, അവന്തിക എന്ന കഥാപാത്രത്തെ ഒഴിവാക്കാനാവാത്ത രംഗങ്ങളിൽ മാത്രമാണ് തമന്നയെത്തുന്നത്. താരവും ഇതിൽ പരിഭവമറിയിച്ചിരുന്നു.
തമന്ന ഒതുക്കപ്പെട്ടതിന്റെ കാരണം ഇപ്പോൾ പുറത്തായി. സംവിധായകൻ എസ്.എസ്. രാജമൗലി തന്നെയാണ് തമന്നയുടെ മിക്ക രംഗങ്ങളും ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ചത്. താരത്തിനോട് വിരോധമുണ്ടായിട്ടല്ല. മറിച്ച് സാങ്കേതികമായ പൂർണത ചിത്രത്തിന് വേണമെന്ന് രാജമൌലിക്ക് നിർബന്ധമായിരുന്നു. നിർഭാഗ്യമെന്നല്ലാതെ എന്തു പറയാൻ, താരത്തിൻറെ രംഗങ്ങളിൽ പലതിലും വിഷ്വൽ എഫ്ക്ട് ശരിയായില്ല. അത്തരം രംഗങ്ങളെല്ലാം ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്തായാലും തമന്ന ദുഃഖിതയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top