മുന്‍ പാക് ക്രിക്കറ്റര്‍ അബ്ദുല്‍ റസാഖുമായി പ്രണയമുണ്ടായിരുന്നോ? നടി തമന്ന തുറന്നു പറഞ്ഞു; ഞെട്ടി പോയി

മുംബൈ: മുന്‍ പാക് ക്രിക്കറ്റര്‍ അബ്ദുല്‍ റസാഖിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നായിക തമന്ന. അബ്ദുല്‍ റസാഖുമായി പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ചിരിക്കുകയായിരുന്നു തമന്ന. പ്രമുഖ് മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ചോദ്യം. അബ്ദുല്‍ റസാഖുമായുള്ള പ്രണയം സംബന്ധിച്ച വാര്‍ത്തകള്‍ കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്നായിരുന്നു തമന്നയുട മറുപടി.

അത്തരം ഗോസിപ്പുകള്‍ കേട്ട് ചിരിയടക്കാനായില്ലെന്ന് തമന്ന പറഞ്ഞു. അദ്ദേഹം വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി പാകിസ്ഥാനിലാണ്. ലോകത്തെ ഏറ്റവും മികച്ച ഒരു ക്രിക്കറ്ററെ കുറിച്ചാണ് ആളുകള്‍ പറയുന്നത്. ചിരിയോടെ തമന്ന പറഞ്ഞു. വിഷയത്തില്‍ ഇതാദ്യമായാണ് തമന്ന പ്രതികരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒന്നിച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പങ്കെടുത്തിരുന്നു. ഇതാണ് പ്രണയം സംബന്ധിച്ച ഗോസിപ്പുകള്‍ വരാന്‍ കാരണം. 2017ല്‍ ദുബൈയിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിലാണ് ഇരുവരും ഒന്നിച്ച് എത്തിയിരുന്നത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും സ്വര്‍ണാഭരണം പിടിച്ചുനില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നായിരുന്നു അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.

Top