തമിഴ് നടന്‍ ജയ് അറസ്റ്റില്‍. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ജയ് യെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് താരം ഓടിച്ച കാര്‍ അടയാര്‍ ഫ്‌ലൈ ഓവറില്‍ ഇടിച്ചു നിന്നു. ഇതിനെ തുടര്‍ന്നാണ് ജയ് യെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ താരം മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങുമ്പോഴാണ് ജയ് സഞ്ചരിച്ചിരുന്ന വാഹനം ഫ്‌ലൈ ഓവറില്‍ ഇടിച്ചത്. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച ജയ് ഡിവൈഡറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Tags: tamil actor jay arrested